ഒരു മുഴു ഭ്രാന്തിയെ പോലെ അവൾ ഇവിടെ മൊത്തം അലറി കരഞ്ഞു നടന്നു……
അനീറ്റയുടെ മനോനില തെറ്റിയതും ഭ്രാന്തി പെണ്ണ് എന്ന വിളി പേര് അവൾക്ക് ചാർത്തി കൊടുക്കാൻ ജോണിക്കുട്ടിയുടെയും സാമൂവലിന്റെയും പങ്കു പറ്റിയവർ ഇവിടെ കൊഴുവള്ളിയിലും ഉണ്ടായിരുന്നു…..
അവകാശികൾ ആരും ഇല്ലാതെ ആയി…. അനീറ്റ ആണെങ്കിൽ ഭ്രാന്തിയും…..
അലക്സിന്റെ മരണം കഴിഞ്ഞു ഏകദേശം ഒരാഴ്ച കഴിഞ്ഞതും സാമൂവലും കുറച്ചാളുകളും കുഴുവള്ളിയിലേക്ക് ഇരച്ചു കയറി എല്ലാം കയ്യടക്കാൻ ശ്രെമിച്ചു….
പക്ഷെ അവർക്കു തെറ്റി…
ഒരേ സാഹചര്യത്തിൽ ആന്റണിയും അലക്സും മരണപെട്ടതും അതിനിടയിൽ കൊഴുവള്ളിയെ കയ്യടക്കാൻ സാമൂവൽ ശ്രെമിച്ചതും കൂടി ആയപ്പോൾ തൊഴിലാളികൾ തിരിഞ്ഞു…….എല്ലാവരും തന്നെ തെരുവിൽ ഇറങ്ങി…..
കൊഴുവള്ളി പോലീസ് സ്റ്റേഷന് തീ വച്ചു….വലിയ പ്രശ്നങ്ങൾ ഉണ്ടായി…..
കൊഴുവള്ളിയിൽ അവർക്കു കാലു കുത്താൻ പോലും പറ്റാത്ത വിധത്തിൽ തൊഴിലാളികൾ ഇടഞ്ഞു… അവരുടെ അച്ചരം വാങ്ങിയ കുറച്ചു ആളുകൾ ഒഴികെ മറ്റെല്ലാവരും ആ കാര്യത്തിൽ ഒരു നിലപാട് എടുത്തു…..
തൊഴിലാളികൾ ഇടഞ്ഞതോടെ സാമൂവലിനു പിന്തിരിയേണ്ടി വന്നു…..
പക്ഷെ നിലവിൽ അവകാശികൾ ഇല്ലാത്തതിനാലും അനീറ്റയ്ക്ക് സുഖമില്ലാത്ത കാരണത്താലും അലക്സിന്റെ ഏറ്റവും അടുത്ത ബന്ധു ആണെന്നും കൊഴുവള്ളിയുടെ അവകാശങ്ങൾ തനിക്കു ആണ് എന്നും കാണിച്ചു കൊണ്ട് സാമൂവൽ നിയമപരമായി കോടതിയിൽ പോയി….