കുഞ്ഞു ജനിച്ചതിൽ പിന്നെ എബ്രിഡ് ബംഗ്ലാവിൽ നിന്നും പുറത്തിറങ്ങിയതേയില്ല..
എമിലിക്കും കുഞ്ഞിനും ഒപ്പം ഇരിക്കാനായിരുന്നു അയാൾക്ക് ഇഷ്ടം…
മേൽനോട്ടത്തിന്റെ കുറവുകൾ തോട്ടത്തിലും വിളകളിലും ഗണ്യമായ കുറവിനു കാരണം ആയി..
അങ്ങനെ ഇരിക്കെ ആണ് ഒരു ദിവസം അന്നയുടെ മുതു മുത്തശ്ശിയോടൊപ്പം അവരുടെ മകനായ അതായത്. അന്നയുടെ പപ്പയുടെ പപ്പ ആൻ്റണി ഈ ബംഗ്ലാവിൽ വന്നത്..
എബ്രിഡിൻ്റെ സ്വഭാവം വച്ച് അയൽ ആൻറണിയുമായി വേഗം തന്നെ സൗഹൃദത്തിൽ ആയി..
ഉയർന്ന വിദ്യാഭ്യസമുള്ള കോഴുവള്ളിയിലെ ഒരേ ഒരാൾ അന്ന് ആൻ്റണി മാത്രം ആയിരുന്നു…
ഇംഗ്ലീഷ് സംസാരിക്കാൻ അറിയാം എന്നത് കൊണ്ട് തന്നെ എബ്രിഡിനും എമിലിയയ്കും ഉറ്റ ചങ്ങാതി ആയി മാറാൻ ആൻ്റണിക്ക് അധിക സമയം ഒന്നും വേണ്ടി വന്നില്ല. ..
കുഞ്ഞു ജനിച്ചതിൽ പിന്നെ തോട്ടത്തിലെ കാര്യങ്ങളിൽ ഉഴപ്പിയ എബ്രിഡ് അതിൻ്റെ ചുമതല മുഴുവൻ ആൻ്റണിയെ ഏല്പിച്ചു കയ്യൊഴിഞ്ഞു. …
ഇത്ര വലിയ സാമ്രാജ്യം ഏറ്റെടുത്തു നടത്താൻ ആൻ്റണി ആദ്യം തയ്യാറായിരുന്നില്ല ….
സൗഹൃദത്തിന് അപ്പുറം ഒന്നും തനിക്ക് വലുത് അല്ല എന്നായിരുന്നു ആൻ്റണിയുടെ പക്ഷം… ഒരു തരം ഗാന്ധിയൻ ചിന്താഗതി….
ഇബ്രിഡിൻ്റെ നിർബന്ധത്തിന് വഴങ്ങി ഒടുവിൽ എസ്റ്റേറ്റ് മാനേജർ എന്ന സ്ഥാനം നിശ്ചിത ശമ്പളത്തിന് ആൻ്റണി ഏറ്റെടുത്തു…..
ആൻ്റണിയുടെ ആത്മാർഥതയും കഴിവും കൊണ്ട് എസ്റ്റേറ്റിൻ്റെ വളർച്ച വളരെ പെട്ടെന്ന് ആയിരുന്നു.. …