1968 കാലഘട്ടത്തിൽ അന്നത്തെ പ്രഭു പ്രായത്തിന്റെ അവശതകളിൽ തിരികെ പോയപ്പോളാണ് അയാളുടെ ചെറുമകൻ ഒരു 20 കാരൻ പയ്യനും ഭാര്യയും ഈ നാട്ടിലേക്ക് വന്നത് ..
എബ്രിഡ് കേൾവോസും എമിലിയാനയും..
നന്മയുള്ള ഒരു മനുഷ്യൻ…. അതായിരുന്നു എബ്രിഡ്…
പ്രകൃതി സ്‌നേഹി.. യാത്രികൻ.. ഒപ്പം സംഗീതവും… വയനാട് പോലെ ഒരു നാട് അയാളുടെ അഭിരുചിക്കു ചേർന്ന് നിന്നത് കൊണ്ട് തന്നെ എപ്പോളും ഈ കാടുകളിൽ കാഴ്ച കാണാൻ ആയിരുന്നു ഇരുവർക്കും താല്പര്യം…..
ഇവിടെ കൃഷി ചെയ്തു ഉണ്ടാക്കുന്നത് കയറ്റി അയക്കുന്നതിനൊപ്പം തന്നെ ഇവിടുത്തെ തൊഴിലാളികളെയും അയാൾ താങ്ങി നിർത്തി എന്നത് തന്നെ ആയിരുന്നു അയാളിലെ നന്മ…
ഒരാളോട് പോലും മോശമായി പെരുമാറിയില്ല.. സ്ത്രീകളെയും കുട്ടികളെയും ബഹുമാനിച്ചു.. എന്തിനേറെ അവർ ഉണ്ടാക്കിയ ഈ പള്ളിയിലെ വൈദികൻമാരെ കർത്താവിൻ്റെ പ്രതിപുരുഷൻ ആയി കണ്ട് ഭക്തിയും ബഹുമാനവും…..
ഈ വയനാടൻ കാട് മുഴുവൻ പ്രണയിച്ചു നടക്കുന്നതിനിടയിൽ എമിലി ഗർഭിണി ആയി…
എമിലിയുടെ ഗർഭ കാലത്ത് അവരെ ശുശ്രുഷിക്കുന്നതിനു വേണ്ടിയാണു അന്നയുടെ മുതു മുത്തശ്ശി ഈ ബംഗ്ലാവിൽ വരുന്നത്….
സ്വന്തം മോളെ പോലെ തന്നെ അവർ എമിലിയെ പരിചരിച്ചു.. ഭാഷ ഒന്നും തന്നെ അവർക്കു ഇടയിൽ ഒരു തടസം ആയിരുന്നില്ല..
ആംഗ്യ ഭാഷയിലൂടെയും ചിലതൊക്കെ ചെയ്തു കാണിച്ചും ഒക്കെ അങ്ങനെ മുന്നോട്ടു പോയ്
അങ്ങനെ എമിലി ഒരു പെൺകുഞ്ഞിന് ജന്മവും നൽകി….