♥️അവിരാമം♥️ 8 [കർണ്ണൻ]

Posted by

 ♥️അവിരാമം 8♥️

Aviramam Part 8 | Author : Karnnan

[ Previous Part ] [ www.kkstories.com]


 

മുൻഭാഗങ്ങൾ വായിച്ചതിനു ശേഷം തുടർന്ന് വായിക്കുക

കർണ്ണൻ 🙏

💕നിബന്ധനകളുടെ പേരിൽ ഒന്ന് ചേർന്നവർ.. ഇത് അവരുടെ പ്രണയം ആണ് 💕

 

 

വെള്ളി വെളിച്ചം വീശിയ മിന്നൽ പിണരുകളുടെ അകമ്പടിയിൽ അസ്ത്രം കണക്കെ മണ്ണിലേക്ക് ആഴ്നിറങ്ങിയ മഴ തുള്ളികൾ തീർത്ത പ്രഹരം കുഴുവള്ളിയെയും പരിസര പ്രേദേശങ്ങളെയും വിറപ്പിച്ചു…..

 

വെളുത്ത വെള്ളി മേഘം കണക്കെ മൂടികെട്ടിയ കോടമഞ്ഞിൻ പ്രഭാവം കണ്ടു ഭയന്നിട്ടാണോ എന്തോ.. ഇലകളിൽ തങ്ങി നിന്ന മഴ തുള്ളികൾ പോലും താഴേക്ക്‌ ഇറ്റാൻ മടിച്ചു നിന്നു….

 

പൊൻ പ്രഭ തൂകി കിഴക്കിനിയിൽ വിരിഞ്ഞ സൂര്യ കിരണങ്ങൾക്ക് ആ വെളുത്ത പുകമറയെ കീറി മുറിയ്ക്കാനുള്ള കരുത്തില്ലായിരുന്നു…….

 

താളം തെറ്റിയ മനസ്സുമായി രാത്രിയുടെ ഏതോ യാമത്തിൽ നിദ്ര പൂകിയ ഹിരൺ ആയാസപ്പെട്ട് കൊണ്ട് അവന്റെ കണ്ണുകൾ തുറന്നു….

 

കണ്ണ് പോളകളിൽ ഉറക്കച്ചടവിന്റെ നീർദോഷം…..

 

എവിടെയാണ് താൻ എന്ന ബോധ്യം അവന്റെ മനസ്സിലേക്ക് കഴിഞ്ഞ രാത്രിയുടെ നശിച്ച ഓർമ്മകളിലേക്ക് തിരികെ സഞ്ചരിപ്പിച്ചു…

 

അനീറ്റയുമായി ഒരുമിച്ചു കിടന്നത്…..

 

അവിടെ വച്ചു അവളുമായി കാമ കേളികളിൽ ഏർപെട്ടത്…….

 

ഒടുക്കം ഒന്നും പറയാതെ കരഞ്ഞു കൊണ്ടുള്ള അവളുടെ ഇറങ്ങി പോക്ക്….

 

അവളുടെ സമ്മതത്തോടെ ആണോ താൻ അങ്ങനെ പെരുമാറിയത് എന്ന് ചോദിച്ചാൽ അതിന് അവനു ഉത്തരം ഇല്ല…..

Leave a Reply

Your email address will not be published. Required fields are marked *