മോഹൻ തുടർന്നു പറഞ്ഞു.
“എന്റെ ചേച്ചി. ചേച്ചിക്ക് ഇതുപോലെ ഒരു സാറിനേയും സാറിന് ഇതു പോലെ ഒരു ചേച്ചിയേയും കിട്ടിയത് ഭാഗ്യം ആണ്. എന്റെ ആളൊരു ടെറർ ആണ്. പക്ഷെ എന്നാലും പാവവും ആണ്.”
“എന്താണ് ആളുടെ പേര്..? ” സുധി ചോദിച്ചു.
” അമ്മു. ദേഷ്യം പിടിപ്പിക്കാൻ അമ്മാളു എന്ന് വിളിക്കും ഞാൻ. അങ്ങനെ വിളിച്ചാൽ അവൾക്ക് വലിയ ദേഷ്യം ആണ്. ” മോഹൻ പറഞ്ഞു
“എന്നാൽ ഒന്ന് ഫോൺ ചെയ്തു നോക്കരുതോ..? എന്താ വൈകുന്നത് എന്ന് അറിയാലോ..” ശ്യാമ പറഞ്ഞു.
“അത് ശരിയാ. ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ.” എന്ന് പറഞ്ഞു മോഹൻ ഫോൺ എടുത്തു മാറി നിന്നു.
അപ്പോഴേക്കും സുചിത്ര അവിടെ എത്തി. കാർ പാർക്ക് ചെയ്തു വന്ന
സുചിത്ര സുധിയോട് ചോദിച്ചു.
“അപ്പു ഏട്ടാ എന്തിനാ ഇങ്ങനെ വഴിയിൽ നിൽക്കുന്നവരോടൊക്കെ സംസാരിക്കാൻ നിൽക്കുന്നത്..? നിങ്ങൾക്ക് അകത്തേക്ക് കയറിക്കൂടായിരുന്നോ..?”
“ഏയ്! അത് എന്റെ ഒരു പരിചയക്കാരൻ ആണ്. ” സുധി പറഞ്ഞു.
“അതേ.. അന്ന് അപ്പു ഏട്ടനെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ സഹായിച്ച ആൾ ആണ്. ” ശ്യാമ പറഞ്ഞു.
അപ്പോഴേക്കും മോഹൻ തിരിച്ചു അവിടെ വന്നു.
“എന്റെ സാറെ ഞാൻ പോകുകയാ. അവർ പിന്നെ വന്നു എടുത്തോളാം എന്ന് പറഞ്ഞു. ”
പിന്നെ സൂചിത്രയെ നോക്കിയിട്ട് പറഞ്ഞു.
“ചേച്ചി അന്ന് ചോദിച്ചില്ലേ ചേച്ചിയുടെ ഭർത്താവിന്റെ കൂടെ അന്ന് കണ്ട ഒരു പെണ്ണിനെ കുറിച്ച്. ഇതാ ഇതാണ് ആ പെണ്ണ്. ഈ പെണ്ണിനെയാണ് ഞാൻ സാറിന്റെ കൂടെ കണ്ടത്.. ഇതാരാ സാറേ. സാറിന്റെ ഫ്രണ്ടോ.. അതോ അനിയത്തിയോ.. മറ്റോ ആണോ..?”