ശ്യാമയും സുധിയും 8 [ഏകൻ]

Posted by

 

 

“ഇങ്ങനെ അല്ല അപ്പു ഏട്ടാ. ആ വാക്കിംഗ് സ്റ്റിക്ക് എടുത്തുമാറ്റി ആ കൈ ശ്യാമയുടെ തോളിലൂടെ ഇട് എന്നിട്ട് ശ്യാമയെ ചേർത്തു പിടിക്ക്. . ശ്യാമേ നീ ഒരു കൈകൊണ്ട് അപ്പു ഏട്ടന്റെ അരയിലൂടെ കോർത്ത് പിടിക്ക്. അഥവാ അപ്പു ഏട്ടൻ വീണു പോയാലോ..?.”

 

 

“അയ്യേ! ” ശ്യാമ നാണത്തോടെ പറഞ്ഞു..

 

 

“നാണിച്ചു നിൽക്കാതെ ഞാൻ പറഞ്ഞത് പോലെ ചേർന്നു നിൽക്ക് പെണ്ണേ”

 

അങ്ങനെ പറഞ്ഞു സുചിത്ര അവരെ അതുപോലെ നിർത്തി കുറേ ഫോട്ടോകൾ എടുത്തു. അതിനുശേഷം വീണ്ടും പറഞ്ഞു.

 

“ഇനി അപ്പു ഏട്ടന്റെ വലതു കൈ മറയുന്ന രീതിയിൽ ശ്യാമ അപ്പു ഏട്ടന്റെ വലതു ഭാഗത്തു ചേർന്നു നിൽക്ക്. ആ കൈയിലെ പ്ലാസ്റ്റർ കാണേണ്ട. ”

 

അങ്ങനെ പറഞ്ഞു സുചിത്ര അവരെ വീണ്ടും ചേർത്ത് നിർത്തി ഫോട്ടോ എടുത്തു.

 

“ഇനി പരസ്പരം കണ്ണിൽ കണ്ണിൽ നോക്കി നിൽക്കുന്നത് പോലെ നിൽക്ക്. പിന്നെ അപ്പു ഏട്ടൻ ഇടത് കൈ ശ്യാമയുടെ അരയിൽ കൂടെ ചേർത്ത് പിടിക്കണം. അപ്പോൾ ശ്യാമ കുറച്ചു പുറകിലേക്ക് ചരിഞ്ഞു നിൽക്കണം. ശ്യാമ പിറകിലേക്ക് മലർന്ന് വീഴാൻ നോക്കുമ്പോൾ അപ്പു ഏട്ടൻ പിടിക്കുന്ന പോലെ വേണം. ”

 

അങ്ങനെ പറഞ്ഞ ശേഷം സുചിത്ര അവരെ അതുപോലെ നിർത്തി ഫോട്ടോ എടുത്തു. സുചിത്ര വീണ്ടും പറഞ്ഞു.

 

 

“എടി ശ്യാമേ ഇനി നീ അപ്പു ഏട്ടന്റെ നേരെ മുന്നിൽ നിന്ന് അപ്പു ഏട്ടന്റെ ഇരു തോളിലും കൈ വെക്കണം. പിന്നെ കാൽ വിരലിൽ കുത്തി ഉയർന്ന് നിന്ന് അപ്പു ഏട്ടന്റെ ചുണ്ടിൽ ഉമ്മ വെക്കാൻ നോക്കുന്നത് പോലെ നിൽക്കണം. ആ സമയം അപ്പു ഏട്ടൻ ശ്യാമയുടെ അരയിലൂടെ കൈയിട്ട് ചേർത്ത് പിടിക്കണം.”

Leave a Reply

Your email address will not be published. Required fields are marked *