” ശരി എന്നാൽ എനിക്ക് തേൻ തരുമോ ..? ”
” തേനും ഇല്ല ഒരു മണ്ണാങ്കട്ടയും ഇല്ല. ഞാൻ പോകുവാ. ഇങ്ങനെ ഒരു സാധനം. ഹും. ”
അങ്ങനെ പറഞ്ഞു ശ്യാമ നടന്നു. കുറച്ചു നടന്നശേഷം പിന്നിലേക്ക് തിരിഞ്ഞു നോക്കി.
അപ്പോഴും സുധി ചിരിച്ചു കൊണ്ട് അവിടെ തന്നെ നിൽക്കുകയായിരുന്നു. ശ്യാമ തിരിച്ച് സുധിയുടെ അടുത്തേക്ക് വന്നു. എന്നിട്ട് ചോദിച്ചു.
“നാളെ തന്നാൽ മതിയോ…?”
” മതി. പക്ഷേ നാളെ വാക്കു മാറരുത്. ”
” ഇല്ല മാറില്ല. ഉറപ്പായും തരും. എന്റെ അപ്പു ഏട്ടനാണ് സത്യം. ”
സുധി ചിരിച്ചുകൊണ്ട്. കൂടെ ശ്യാമയും.
” ഇങ്ങനെ ഒരു സാധനം.” ശ്യാമ ചിരിച്ചുകൊണ്ട് പിറുപിറുത്തു.
അപ്പോഴേക്കും സൂചിത്ര മോഹന്റെ ഡ്രസ്സ് ഒക്കെ സെലക്ട് ചെയ്തിരുന്നു.
പിന്നെ അവർ അവിടെ നിന്നും ഇറങ്ങി. മോഹൻ എല്ലാവരോടും യാത്ര പറഞ്ഞിട്ട് മോഹന്റെ വഴിക്ക് പോയി.
അവിടെനിന്നും ഇറങ്ങിയ ശേഷം അവർ നേരെ പോയത് ഒരു ഹോട്ടലിൽ ആണ്. എല്ലാവരും ഭക്ഷണം കഴിക്കാൻ ആയി ഹോട്ടലിൽ കയറി ഇരുന്നു .
അപ്പോൾ സുചിത്ര പറഞ്ഞു.
“നിങ്ങൾ ഫുഡ് ഓർഡർ ചെയ്യുമ്പോഴേക്കും ഞാൻ വരാം. ഞാൻ ഒരു കാര്യം മറന്നു പോയി.”
സുചിത്ര ഇപ്പോൾ വരാം എന്ന് പറഞ്ഞു ഇറങ്ങിയത് ആ ഹോട്ടലിന് മുന്നിൽ ഉള്ള ഒരു ഫോട്ടോ ഫ്രെയിം ചെയ്യുന്ന പ്രിന്റിംഗ് സ്റ്റുഡിയോയിലേക്കാണ് .