അപൂർവ ഭാഗ്യം
Apoorva Bhagyam | Author : Jayasree
വർഷം 2004 ഏപ്രിൽ 13 ആയിരുന്നു എൻ്റെ കല്യാണം. കാണാൻ സുമുഖൻ, വിദേശത്ത് ജോലി. എല്ലാം കൊണ്ടും അന്നത്തെ കാലത്ത് യോജിച്ച ബന്ധം. അതും എൻ്റെ 18 വയസിൽ തന്നെ. തൊട്ടടുത്ത വർഷം മകൻ അർജുൻ ജനിച്ചു. ആദ്യത്തെ 4 വർഷങ്ങൾ വളരെ മനോഹരമായിരുന്നു.
കല്യാണം കഴിഞ്ഞ് എന്ന് കരുതി വെറുതെ ഇരിക്കാൻ ഒന്നും ഞാൻ തയ്യാർ ആയിരുന്നില്ല. 22 വയസിൽ ഞാൻ എൻ്റെ ഡിഗ്രി പൂർത്തിയാക്കി. കോഴ്സ് കഴിഞ്ഞ് ഇനി എന്ത് ചെയ്യണം എന്ന് ആലോചനയിൽ നിൽകുന്ന സമയം. പിന്നീടാണ് ജീവിതത്തിൽ ചെറിയ തരത്തിൽ മാറ്റങ്ങൾ സംഭവിച്ചത്.
ദാമ്പത്യത്തിൽ ഉണ്ടായ ചെറിയ അകലം. എനിക്ക് ഒന്നും പിടുത്തം കിട്ടിയിരുന്നില്ല. ഭർത്താവിന് വിദേശത്ത് നിന്ന് തന്നെ വേറെ ഒരു പെണ്ണുമായി ഉണ്ടായ ബന്ധം ആണ് എന്നെ ആകെ ഉലച്ചത്. വിളികളും സംസാരവും പതിയെ കുറഞ്ഞു വന്നു. പിന്നെ അയാള് മകനെക്കുറിച്ച് മാത്രം അന്വേഷിച്ചു. പിന്നെ വർഷങ്ങൾക്കിപ്പൂരത്ത് ആ ബന്ധം തന്നെ വേർപെടുത്തേണ്ടി വന്നു.
ആദ്യം ഒക്കെ വേദന തോന്നി എങ്കിലും ഭർത്താവിൻ്റെ വീടിനെ തൊട്ട് അടുത്ത് ഉള്ള ശ്രീന എൻ്റെ ബെസ്റ്റ് ഫ്രണ്ട് ആയി. ഒരു സപ്പോർട്ട്. അവള് തന്ന മോട്ടിവേഷൻ എന്നെ ഒരുപാട് ദൂരം യാത്ര ചെയ്യിച്ചു.
24 വയസിൽ PG പൂർത്തിയാക്കി ഞാൻ 27 വയസിൽ ആണ് ടീച്ചർ ആയി ജോയിൻ ചെയ്യുന്നത്. വിഷയം ഇംഗ്ലീഷ്
അപ്പോഴാണ് രണ്ടാമത്തെ തിരിച്ചടി. ഭർത്താവിൻ്റെ അമ്മയുടെ മരണം.രണ്ടാമത്തെ ഉലച്ചിൽ.അതിനു ശേഷം സ്കൂൾ വിട്ട് ഞാൻ വരുന്നത് വരെ എൻ്റെ മകനെ ശ്രീനയുടെ വീട്ടിൽ വൈകുന്നേരങ്ങളിൽ നിർത്തി. അന്ന് അവന് 7 വയസ്സ്.