“അയ്യോ… കോലോത്തെ കാര്യസ്ഥനെ പേര് വിളിക്കാനോ… ?”.
“ ഞാൻ കോലോത്തെ കാര്യസ്ഥനാടോ… അല്ലാതെ തമ്പുരാനല്ല….”..
ഈ ബഹുമാനം കള്ളിന് വേണ്ടിയുള്ളതാണെന്ന് കുട്ടന് മനസിലായി.. കുട്ടൻ ഒരു കുപ്പി അന്തിക്കള്ളും, ബാലൻ ഒരു മൂത്തതും പറഞ്ഞു..
കുപ്പിയെത്തിയതും ബാലൻ അത് വായിലേക്ക് കമിഴ്ത്തി.. കുട്ടൻ ഗ്ലാസിലേക്കൊഴിച്ച് ഒരിറക്ക് കുടിച്ചപ്പഴേക്കും ബാലൻ കുപ്പി കാലിയാക്കി ചിറി തുടച്ചു.. വീണ്ടുമവൻ ആർത്തിയോടെ കുട്ടനെ നോക്കി..
“നിനക്ക് കഴിക്കാനെന്തേലും വേണോ ബാലാ…?”..
കുട്ടൻ ഒന്നും മിണ്ടാതെ തല ചൊറിഞ്ഞു..
“ഉം… വാങ്ങിക്കുടിച്ചോ…”..
കേട്ടതും ബാലൻ ഒരു കുപ്പി കൂടി പറഞ്ഞു..
ഷാപ്പിലുള്ള മറ്റു കുടിയൻമാർ കുട്ടനെ ബഹുമാനത്തോടെയും, ബാലനെ അസൂയയോടെയും നോക്കി.. കുട്ടൻ കോലോത്തെ കാര്യസ്ഥനാണെന്ന് അവർക്കൊക്കെ അറിയാം…
“ നിന്റെ ഭാര്യ ഇന്നലെ മുതൽ കോലോത്തേക്ക് പണിക്ക് വന്ന് തുടങ്ങിയല്ലോ ബാലാ… “..
ഒരു ഗ്ലാസ് തീർത്ത് കുട്ടൻ പഞ്ഞു..
“ആ… അമ്മ പോയതോടെ ഇവൾ പണിക്ക് ചെല്ലണമെന്ന് തമ്പുരാട്ടിക്ക് ഒരേ നിർബന്ധം… വേറൊരാളെ കിട്ടുന്നത് വരെ പൊയ്ക്കോന്ന് ഞാനും പറഞ്ഞു…”..
ബാലൻ വീരവാദം തുടങ്ങി..
“ബാലനിപ്പോ എന്ത് പണിക്കാ പോവുന്നേ…?”..
എല്ലാമറിയാവുന്ന കുട്ടൻ വെറുതേ ചോദിച്ചു..
“ അത്… ഞാൻ… വലിയ അദ്ധ്വാനമൊന്നും എനിക്ക് വയ്യ കുട്ടേട്ടാ… ചില്ലറ പണിയെന്തേലും എടുത്തങ്ങ് പോകും…”..
“ ചെറിയ പണി കൊണ്ട് വീട്ട് കാര്യങ്ങളൊക്കെ നടക്കോ ബാലാ…?”..