കീർത്തുവിന്റെ ഏകാദശി [മഞ്ചട്ടി]

Posted by

കളിയാക്കുന്ന പോലെ ആണ് സൗമ്യ അത് പറഞ്ഞത്…

 

“ഓഹ് ഇന്നലെ നേരം വൈകി കിടന്നത് കൊണ്ടല്ലേ അമ്മ… ഞാൻ സാധാരണ നേരത്തെ എണീക്കാറുണ്ടല്ലോ… പിന്നെ ഇന്ന് ക്ലാസ്സ്‌ ഇല്ലല്ലോ…”

 

“ഹ്മ്മ്.. അത് കൊണ്ട പിന്നെ വിളിക്കാതെ ഇരുന്നേ… പോയി പല്ല് തേച് വാ… കഴിക്കണ്ടേ…”

 

അപ്പോൾ ആണ് അവളുടെ വല്യ മാമൻ സൗമ്യയോട് പറയുന്നത്…

 

“അല്ല സൗമ്യേ… ഇവളെ ഇങ്ങനെ വിട്ടാൽ മതിയോ…. കല്യാണം നോക്കുന്നില്ലേ…”

 

അത് കേട്ടപ്പോൾ ചുണ്ട് ചുളിച് പിടിച്ചുകൊണ്ടു കീർത്തു വല്യ മാമനെ നോക്കി… സൗമ്യയുടെ മൂത്ത ചേട്ടൻ ആണ് അങ്ങേര്… കീർത്തുവിന് അത്ര താല്പര്യമില്ലാത്ത ഒരാൾ ആണ് അയ്യാൾ…

 

“എന്ത് ചെയ്യാനാ ചേട്ടാ… ഇവളുടെ പഠിപ്പ് ഒക്കെ കഴിഞ്ഞു അവൾക്കും കൂടെ ഇഷ്ടം ഉള്ള ചെക്കനെ നോക്കാം എന്ന എന്റെ കെട്ട്യോൻ പറയുന്നത്…”

 

സൗമ്യ തന്റെ ചേട്ടനെ നോക്കി പറഞ്ഞു…. കീർത്തുവിന്റെ അച്ഛൻ സുമേഷ് സൗമ്യയെ പോലെ കടുംപിടുത്തം ആയിരുന്നില്ല… കീർത്തുവിനോട് നല്ല ഫ്രണ്ട്‌ലി ആയിരുന്നു… അത്കൊണ്ട് തന്നെ സൗമ്യയെക്കാൾ കൂടുതൽ ഇഷ്ടം അവൾക് അച്ഛൻ സുമേഷിനോട് ആണ്…

 

“അതൊന്നും പറഞ്ഞാൽ പറ്റില്ല…ഇനി എപ്പോഴേക്ക് വാക്കാനാ… പെണ്ണുങ്ങളെ ഒക്കെ നേരത്തെ കെട്ടിച്ചു വിടണം…”

 

അത് കേട്ട് കീർത്തു കലിതുള്ളി പുറത്തേക്ക് പോയി…

 

“പിന്നെ എന്നെ കെട്ടിക്കാൻ നടക്കുന്നു… ഇയ്യാൾ ആരാ എന്റെ കല്യാണം നടത്താൻ…. അമ്മേടെ അതെ സ്വഭാവം ആണ്…”

Leave a Reply

Your email address will not be published. Required fields are marked *