നിശാഗന്ധി 9 [വേടൻ]

Posted by

ഹ്മ്മ്. കൊള്ളാം… “”

 

 

“” പോടി അവിടുന്ന്.. “”

 

കുശുമ്പ് കുത്തിയത് പോലെ മീനാക്ഷി അമ്മേ നോക്കി ചുണ്ട് കോട്ടിയതും ല്ലാരും ഒന്ന് ചിരിച്ചെങ്കിലും നിക്ക് അമ്മ ഇപ്പോ വിളിച്ചതിലുള്ള കാര്യത്തെ ഓർത്തായിരുന്നു ഭയം.

 

അമ്മയുമായി കാറിൽ അമ്പലത്തിലേക്ക് പോകുമ്പോൾ രണ്ടാളും ഒന്നും മിണ്ടിയിരുന്നില്ല.. പുള്ളിക്കാരി പറഞ്ഞ അമ്പലത്തേക്ക് വണ്ടി നിർത്തുമ്പോൾ, കൂടെ കൂട്ടിനായി ഞാനും ഇറങ്ങി,

 

 

“” മോനെ സിദ്ധു… നീയിതൊന്ന് പിടിച്ചേ അമ്മയി റസീത് ഒന്ന് കുറിക്കട്ടെ..””

 

 

ന്റെ കയ്യിലേക്ക് വെച്ച് തന്ന എണ്ണക്കും കർപ്പൂർത്തിനും പുറമെ ഒരമ്മയുടെ വാത്സല്യം കൂടെ കയ്യിലേക്ക് വെച്ച് നീട്ടിയത് പോലെ തോന്നി നിക്ക്.

 

രസീത് എഴുതി കഴിയുന്ന വരെ ഞാൻ അമ്മക്ക് പിന്നിൽ നിന്നു. എല്ലാം കഴിഞ്ഞ് അമ്പലത്തിനകത്തേക്ക് കയറുമ്പോളും അമ്മക്ക് പിന്നാലെ ഞാൻ ഉണ്ടായിരുന്നു, ഷർട്ട്‌ അഴിച്ചു കയ്യിൽ പിടിച്ചു ഞാൻ ഒരു കുഞ്ഞിനെ ന്നപോലെ അവർക്ക് പുറകെ വലം വെച്ചു.

 

 

“” രചിതേച്ചിയെ.. ഇതാരപ്പോകൂടെ…?? വീട്ടിന്നാ…?? “”

 

 

തൊഴുത് നിൽകുമ്പോളാണ് മുന്നിൽ നിന്നൊരു വിളി ഒരു ചേച്ചി.. കൂടെ ഒരു പയ്യനും ഉണ്ട്..

അത് പറഞ്ഞതും അമ്മയെന്റെ കയ്യിൽ പിടിച്ചു മുന്നോട്ട് വലിച്ചു ചേർത്ത് നിർത്തി.. ന്തോ ആ ചേർത്ത് പിടിക്കലിൽ ഉണ്ടായിരുന്നു അവർക്കുള്ള മറുപടി ന്നപോലെ…

 

 

“” ആഹ് ഇതാര് ഉഷയോ..?? “” അവരോട് കുശലം തിരക്കി സമയം പോയപ്പോ, അടുത്തുള്ള ന്നെ നോക്കുന്ന മുഖങ്ങൾ ഞാൻ മനഃപൂർവം കണ്ടില്ലെന്ന് നടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *