ഞാൻ അവിടെ ആളൊഴിഞ്ഞ ഒരു കസേരയിലേക്കിരുന്നു, വാട്സ്ആപ്പും നോക്കി വെറുതെ ഇരിക്കുമ്പോളാണ് സോഫി ഒരുക്കൂട്ടം പെൺപടകളേം വിളിച്ചോണ്ട് എന്റടുത്തേക്ക് വരുന്നേ…
“” ദേ ഇതാണ് ഞനെപ്പോളും പറയാറുള്ള ന്റേട്ടൻ..””
കൂടെ വന്ന നാലഞ്ചു പെൺപിള്ളേരെ കാണിക്കെ അവളെന്റെ തോളിലേക്ക് കയ്യിട്ട് ചേർത്ത് പിടിച്ചു, ഞാൻ എല്ലാരേം നോക്കിയൊന്ന് ചിരിച്ചു.
“” ഏട്ടാ ഇതാണ് ന്റെ ഫ്രണ്ട്‌സ്.. ഇത് ഗോപിക.. ഇത് നൂർജി,ദീപ, അനുസയ, ദേവപ്രിയ… “”
അതിന് അവരും ന്നെ നോക്കിയൊന്ന് ചിരിച്ചു പരിചയപ്പെട്ടു.
അങ്ങനെ പിള്ളേരോട് ഓരോന്ന് സംസാരിച്ചിരിക്കുമ്പോളാണ് അവള് വന്നെന്നേ വിളിച്ചു മാറ്റി നിർത്തുന്നത്,
കുറച്ചു കഴിഞ്ഞു അവരും ഇപ്പോ വരാമെന്ന് പറഞ്ഞു പൊയ്. ഞാൻ വീണ്ടും ഫോണും നോക്കി ഇരിക്കുമ്പോൾ പലരും ചിരിച്ചകത്തേക്ക് കയറി,
“” മോനെവിടുത്തെയാ..?? “” ആ ഇരുപ്പ് കുറച്ചയതും ഒരു ചേട്ടൻ വന്ന് ന്നോട് ചോദിച്ചു.
ഞാൻ കാര്യം പറഞ്ഞതും, മനസിലായത് പോലെ കുശലം പറഞ്ഞങ്ങേരും പൊയ്,
അകത്ത് നിന്നെന്തോ ബഹളം കെട്ട്, ആരൊക്കെയോ അങ്ങോട്ടേക്ക് ഓടി ചെല്ലുന്നതും കണ്ടു, ഏയ്യ് അവിടെന്താ…??
ഞാൻ അല്പം തലയുയർത്തി നോക്കി, ആളോളെക്കാരണം ഒന്നും അങ്ങോട്ട് കാണാൻ കഴിഞ്ഞില്ല.
ഞാൻ കുറച്ച് കൂടെ മുന്നോട്ടേക്ക് നീങ്ങി, എന്താണെന്ന് അറിയണോല്ലോ..??
“” ഇറങ്ങി പോടാ ഈ വീട്ടീന്ന്..?? ന്ത് ധൈര്യത്തിലാടാ ഈ വീടിന്റെ പടി നീ ചവിട്ടിത്.. “”