ഒരു തല മാത്രം പുറത്തേക്കിട്ടവൾ വീണ്ടും വന്നതും, ഒന്ന് ചിരിച്ചവൾ കൈ കാട്ടി അവളെ അടുത്തേക്ക് വിളിച്ചു.
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
അങ്ങനെ രണ്ട് ദിവസം അവിടെ നിന്നിട്ട് പോകാന്നുള്ള അവളുടെ വാശിയിൽ ഞാൻ വീണ്ടും അച്ചിവീട്ടിൽ പൊറുതി തുടങ്ങി,
“” ടി…സോഫി…..
മഴ വരണ്ട്, ആ ആയേലേ തുണിയൊന്നെടുത്തകത്തിട്ടെ…””
രാവിലെ ടീവി കണ്ട് ഇരിക്കുമ്പോളാണ് അമ്മയുടെ ആക്രോഷം അടുക്കളപ്പുറത്തുന്ന് കേക്കണത്… ഉടനെ മിന്നൽ മുരളി കണക്കെ ന്തോ ഒന്ന് ഹാളിലൂടെ പറന്നു പൊയ്… ന്താത്…??
ഓഹ് ഇവിടുത്തെ രണ്ടാമത്തെ സന്ധാനമാ…
“” നീയെന്തോന്നാടി രാവിലെ ചായയിലിട്ട് കുടിച്ചേ റബ്ബറും പാലോ… തെറിക്കണ്.. “”
തോളും തലയും നിറച്ചും തുണിയുമായി വരുന്നവളോട് ഞാൻ ഒന്ന് അടക്കി ചോദിച്ചു,
“” ആഹ്ഹ് അതെ ന്തേ കുറച്ച് വേണാ..!!””
അതിഷ്ടപ്പെടാതെ തലയിലും തോളിലും കരുതിയ തുണി മുഴുവനവൾ ന്റെ മേലേക്കിട്ട്,
ഒരു കുഞ്ഞ് സുനാമി വന്ന് പോയപോലെ ഞാനാ ലൂപ്പിൽ ഒന്ന് പെട്ട്, തലക്ക് മേലെ വീണ തുണി കുടഞ്ഞു മാറ്റി ഞാൻ ശ്വാസം ആഞ്ഞെടുത്തു, അത്രക്ക് കഷ്ടപ്പാട് ഉണ്ടായിരുന്നേ അതാ…
“” കൊല്ലാൻ… കൊല്ലാൻ നോക്കുന്നോടി… “”
ശ്വാസമോന്ന് നേരെ വീണതും ഞാൻ അവൾക്ക് നേരെ ഒന്ന് ചാടി, പക്ഷെ മറുപടി പറയാതെ ന്റെ കയ്യിലുള്ള റിമോട്ടും വാങ്ങി അവളെനിക്കൊപ്പം ആ സോഫയിലേക്കിരുന്നു,