അവളും ഒട്ടും മോശമില്ലാതെ തിരിച്ചും ദേഷ്യമറിയിച്ചു,
അപ്പോളേക്കും അമ്മ ന്നെ നോക്കി ന്താടാ പ്രശ്നം ന്ന് കണ്ണ് കാണിച്ചെങ്കിലും ഞാൻ പറയാം ന്ന് പറഞ്ഞു.
“” ന്തായാലും അവമ്പോയില്ലെടി.. നീയൊന്നിറങ്ങി വന്നേ ന്റെ പെണ്ണെ.. ന്നിട്ട് അമ്മയോട് പറ ന്താന്ന്.. ഞാൻ കൊടുക്കാം അവനുള്ളത്… “”
“” ഓഹ് വേണ്ട… അവനുള്ളത് കൊടുക്കാൻ നിക്ക് അറിയാം.. ന്റെൽ കിട്ടും ഒരിസം… “”
അവള് പല്ല് കടിച്ചു, തൊണ്ടേൽ നിന്ന് തുപ്പല് കടുപ്പിച്ചോന്ന് ഇറങ്ങി പൊയ് ഞാൻ… അപ്പൊ ഏകദേശം തീരുമാനം ആയി..
അമ്മയുടെ കുറെ നേരത്തെ വിളിക്കോടുവിൽ അവൾ കതക് തുറക്കാനായി അടുത്തേക്ക് വരുന്നതറിഞ്ഞു ഞാൻ വശത്തിലേക്ക് മാറി നിന്നു.
“” ന്താ നിങ്ങടെക്കെ പ്രശ്നം.., മനുഷ്യനെ സ്വസ്തയിട്ട് ഒന്നിരിക്കാനും വിടുലെ.. “”
ഡോർ തുറന്ന് അവർക്ക് നേരെ അലറിയവൾ സൈഡിൽ നിൽക്കുന്ന ന്നിലേക്ക് നോട്ടം പോയതും, പെട്ടന്ന് മുഖം മാറി ആ കതക്ക് വലിച്ചടക്കാൻ തുടങ്ങവേ ഞാൻ ഇരു കൈ കൊണ്ടാ കതക്ക് അടയാതെ മുറുക്കെ പിടിച്ചു,
അതോടൊപ്പം പകുതി തുറന്ന് കിടന്ന കതകിനുള്ളിലേക്ക് കയറുകയും ചെയ്തു, കയറുന്നതിന് മുന്നേ അമ്മയോട്,
“” അമ്മാ..ചില അടിയും ബഹളൊക്കെ കേട്ടെന്ന് വരും ഒന്നും കാര്യാക്കിയെടുക്കണ്ട…അപ്പൊ ശെരി… “”
അത്രേം പറഞ്ഞു ഞാൻ അകത്തേക്ക് കയറി, അകത്ത് കയറി ഡോർ കുറ്റി ഇട്ടതും അവൾ മുഖം വെട്ടിച്ചു കട്ടിലിൽ ചെന്ന് കിടന്നു,