നിശാഗന്ധി 9 [വേടൻ]

Posted by

 

 

“” ഞനെന്നാ അവിടേം വരെയൊന്ന് പോയിട്ട് വരാം.. കേട്ടോ..!””

 

 

ഞനത് പറഞ്ഞതും അവര് കൈ നെറ്റിക്ക് മീതെ മടക്കി പുറത്തേക്ക് നോക്കി, അവിടെന്താ ന്ന് നോക്കി ഞാനും അങ്ങോട്ടേക്ക് നോക്കി കാര്യം തിരക്കിയതും,,

 

 

“” അല്ല… നിന്റെ പട്ടി മുന്നേ പോകുന്നുണ്ടോ ന്ന് നോക്കായിരുന്നു ഞാൻ.. “”

 

 

അതെനിക്കിട്ട് ഒന്ന് വെച്ചതാണല്ലോ…

 

പിന്നെ ന്റെ പെണ്ണുമ്പുള്ളയല്ലേ പോയെ അപ്പോ നിക്ക് ഒരു നാണോം മാനോം ഇല്ലാണ്ട് അങ്ങോട്ടേക്ക് പോവാം. മനസിനെ പറഞ്ഞു പഠിപ്പിച്ചു നേരെ വെളിയിലേക്ക് ഇറങ്ങി,

 

 

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

 

വീടെത്തുമ്പോ ഏഴിനോട് അടുത്തിരുന്നു,

 

“” നിന്റെ ഫോണെന്തിയെടി…?? “” വണ്ടി മുറ്റത്തേക്ക് നിർത്തുമ്പോ അമ്മയും സോഫിയയും വെളിയിൽ ഇരിപ്പുണ്ടായിരുന്നു,

 

ന്നാൽ അത്രേം ദേഷ്യത്തിൽ ചെന്നവളോട് ചോദിച്ച ചോദ്യത്തിൽ അവളൊന്ന് പതറി,

 

“” അത്… അ…തെ ട്ടാ

ചേച്ചി… ചേച്ചിടെലാ.. “”

 

ഒന്ന് വിറച്ചവൾ അമ്മയെയും ന്നെയും നോക്കി വിക്കി വിക്കി മറുപടി തന്നു.

 

 

 

“” ന്നിട്ട് നിന്റെ ചേച്ചിയെവിടെ…??”” ന്റെ അടുത്ത ചോദ്യം..

 

 

“” അകത്തുണ്ട്..”” ഞാൻ വിളിക്കാൻ പറഞ്ഞതും അവളകത്തേക്ക് കയറി,

 

 

 

“” ന്താടാ പ്രശ്നം..?? എന്തിനാ അവള് കരഞ്ഞോണ്ടിറങ്ങി വന്നേ.. ഏഹ്..?? “”

 

 

 

“” അതൊന്നുല്ല… ചെറിയൊരു വഴക്ക്… ” ”

 

 

 

“” നീ തല്ലിയോ അവളെ…? “” അതിൽ ഞാനൊന്ന് പതറി.. ഉവ്വെന്ന് മൂളിയതും അവിടുന്നും ഒരു മൂളൽ,

Leave a Reply

Your email address will not be published. Required fields are marked *