നിശാഗന്ധി 9 [വേടൻ]

Posted by

 

ഞാൻ സോഫിയെ വിളിച്ചു അവളുടെ ഫോണും സ്വിച്ച് ഓഫ്.. ഇതുങ്ങളൊക്കെ എവിടെ പൊയ് കിടക്കണോ…

 

ഞാൻ താഴേക്കുള്ള പടികൾ വേഗത്തിൽ ഇറങ്ങി, ചെല്ലുമ്പോ വല്യമ്മ അതെ ഇരുപ്പ്,

 

 

 

“” നിയിതേങ്ങോട്ടാ..?? “” ന്നെ കണ്ടതും വല്യമ്മ അവിടുന്ന് പതിയെ എണ്ണിറ്റു.

 

 

“” ഞനൊന്ന് പുറത്തേക്ക്…!!””

 

അതും പറഞ്ഞു ഞാൻ ബാക്കി പടികളുടി വേഗന്ന് ഇറങ്ങി, പതിയെ ഒന്ന് നിന്ന് അല്പം പ്രായസ്സപ്പെട്ടാണെങ്കിലും ഞാൻ വല്യമ്മയോടത് ചോദിച്ചു.

 

 

“” അവളെങ്ങനാ പോയെ…?? വീടെത്തിന്ന് വല്ലോം പറഞ്ഞോ?? “”

 

 

“” ന്തിനാ…ഇനി പുറകെ പോയ്‌ തല്ലാനാണോ നിനക്ക്..?? ഏഹ്..?? എടാ ഭാര്യേ തല്ലുന്നതൊന്നും അത്രേ വല്യ കാര്യൊന്നുമല്ല… അതും വയറ്റിൽ ഉള്ളൊരു പെണ്ണിനെ… “”

 

 

അവരുടെ ശബ്ദം കടുത്തു, അതുടെ ആയതും ന്റെ ഉള്ള ധൈര്യവും പൊയ് ന്ന് വേണം പറയാൻ.

 

 

“” ന്റെ വല്യമ്മേ തല്ലിപ്പോയി, ന്തൊക്കെയോ കേട്ടപ്പോ അറിയാണ്ട് പറ്റിപോയതാ.. ഒന്ന് ഷമിക്ക്.. ന്നിട്ട് ന്റെ ഒരു സമാധാനതിനെലും ഒന്ന് പറ.. എങ്ങനാ പോയെ അവള്..?? “”

 

 

 

ന്റെ അവസ്ഥ ന്റെ വാക്കിൽ നിറഞ്ഞതുകൊണ്ടാവണം അവരൊന്ന് അയഞ്ഞു,

 

 

“” നീ പേടിക്കൊന്നും വേണ്ട വല്യച്ഛനാ പോയിരിക്കണെ കൊണ്ടാക്കാൻ.. പിന്നെ വരുമ്പോ നിനക്ക് ന്തായാലും സുഖയിരിക്കും… “”

 

 

അവസാനത്തെ ഡയലോഗിൽ ഉള്ളൊന്ന് പേടിച്ചെങ്കിലും അവൾ ഒറ്റക്കല്ല പോയത് ന്ന് അറിഞ്ഞപ്പോ ഒരു ആശ്വാസം..

Leave a Reply

Your email address will not be published. Required fields are marked *