നിശാഗന്ധി 9 [വേടൻ]

Posted by

 

കുടുംബത്ത് എത്തി ന്നെയൊന്ന് നോക്കാ പോലും ചെയ്യാതെ അവളകത് കേറിപ്പോയി.. ഇത് നല്ല കൂത്ത്.. ഞാനാ പോക്കും നോക്കി നിന്നൊരുനിമിഷം,

 

 

 

“” അവളെന്തിനാടാ കേറിച്ചുങ്കൊണ്ടകത്തേറി പോയെ.. നി അവളെ വല്ലോം പറഞ്ഞോ..?? “”

 

 

വണ്ടിയുടെ ശബ്ദം കേട്ട് വെളിയിലേക്ക് വന്ന വല്യമ്മ കാര്യം തിരക്കിയപ്പോ നിക്കറിയാൻ പാടില്ലെന്ന് പറഞ്ഞു അവളുടെ സാധനങ്ങളും, വാങ്ങിയ ഫ്രൂട്സ്സുമായി ഞാൻ അകത്തേക്ക് കയറി,

 

 

“” അല്ല ഡോക്ടറെന്ത് പറഞ്ഞു.. “”

 

 

“” ഏയ്‌ അവൾക്ക് കുഴപ്പമൊന്നുമില്ല.

ല്ലാം നോർമലാണ്,

പിന്നെ കുറച്ച് വ്യായാമമൊക്കെ ചെയ്യുന്നത് നല്ലതാ ന്ന് പറഞ്ഞു.. വേറൊന്നുമില്ല.. “”

 

 

“”മ്മ്.. നീയെന്തായാലും മേലേക്ക് ചെല്ല്..””

 

ന്റെ കയ്യിലെ കവറും വാങ്ങി വല്യമ്മ അകത്തേക്ക് കയറി പൊയ്.

 

ഞാൻ അധികം മുഖം കൊടുക്കാതെ മുറിയിലേക്ക് പൊയ്, അവിടെ ചെന്നപ്പോ കട്ടിലിൽ കിടക്കുന്നവളേം നോക്കി ഞാൻ പതിയെ സാധനങ്ങളെല്ലാം അവിടെ വെച്ച് ഞാൻ അവൾക്കരികിലേക്ക് ചെന്നു.

 

 

“” ന്റെ പൊന്ന് സ്റ്റെഫി നി ചുമ്മാ ഓരോന്നൊക്കെ ആലോചിച്ച് വെറ്തെ പ്രശ്നം വലുതാക്കല്ലേ… നിയത് വിട്ടേ… “”

 

ഞാൻ അവൾക്കൊപ്പം ആ കട്ടിലിലേക്ക് പതിയെ കിടന്നു, പതിയെ അവളുടെ ദേഹത്തേക്ക് കൈ എടുത്ത് വെച്ചതും അവളാ കൈ എടുത്ത് മാറ്റി.

 

 

 

“” ന്താടി നിന്റെ പ്രശ്നം..?? “”

 

 

“” ഒന്നുല്ല… ഒന്ന് പോയ്‌ തരോ.. മനുഷ്യന് മനസമാധാനായിട്ടൊന്ന് കിടക്കണം… “”

Leave a Reply

Your email address will not be published. Required fields are marked *