നിശാഗന്ധി 9 [വേടൻ]

Posted by

 

 

“” ഇനിയെന്തേലും വേണോ നിനക്ക്..?? “”

 

 

അതിനവൾ ഒന്ന് ഹൃദ്യെ നോക്കി ന്നോട് ചുണ്ടനക്കി,

 

 

“” ഒരു ഗ്രേപ്സ് ജ്യൂസ്സുടി…’”

 

 

അതിന് ഒന്ന് തലകുലുക്കി ഞാൻ പതിയെ നോട്ടം മാറ്റി,

 

 

“” ടീച്ചർക്ക് ന്തേലും??

ജ്യൂസോ മറ്റോ വേണോ…?? “”

 

 

 

“” അയ്യോ ഇനിയൊന്നും വേണ്ട… “” അവരുടനെ ഒരു വെപ്രാളത്തിൽ വേണ്ടന്ന് പറഞ്ഞതും,

 

 

‘” അപ്പോ ഒരു ജ്യൂസ്സുടി പറയാം.. ല്ലേ… “”

 

 

അതിന് സ്റ്റീഫിയും ഒന്ന് മൂളി, ഞാൻ നേരെ വെയ്റ്ററിനെ വിളിച്ചു, രണ്ട് ജ്യൂസുടെ പറഞ്ഞു,

 

 

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

 

 

“” ന്നാ ഞങ്ങളിറങ്ങിയേക്കുവാ ടീച്ചറെ.. “”

 

 

ക്യാന്റീനിൽ നിന്നിറങ്ങുമ്പോൾ അവരോട് യാത്ര ചോദിച്ചു ഞാൻ പതിയെ തിരിഞ്ഞു,

 

 

“” ഇനിയെവിടെലും വെച്ച് കാണാം.. സ്റ്റെഫി താൻ ഹെൽത്തൊക്കെ നോക്കണോട്ടോ..!””

 

 

ഹൃദ അവളെ ഒന്ന് കെട്ടിപ്പിടിച്ചു,

 

 

“” ഇത് കുടുള്ളടത്തോളം കാലം ആ പേടി നിക്കില്ല ഹൃദേ… “”

 

 

അവളും ഒരു ചിരിയോടെ യാത്രയും പറഞ്ഞിറങ്ങി.

 

 

“” നിങ്ങളെങ്ങനാ പരിജയം… കൂടെ പഠിച്ചതോ മറ്റോ ആണോ..?? “”

 

 

കാർ ആ ഹോസ്പിറ്റൽ കടന്ന് റോഡിലേക്ക് ഇറങ്ങിയതും അവളെന്നെ നോക്കി,

പക്ഷെ ഞനത് കെട്ടില്ലായിരുന്നു

 

 

“” ഏഹ്.. ന്താടി..ന്താ ചോയിച്ചേ..?? “”

 

 

“” അല്ല..

നിനക്ക് ഹൃദ്യേനെ ങ്ങനാ പരിജയം ന്ന് ചോദിച്ചതാ…? “”

Leave a Reply

Your email address will not be published. Required fields are marked *