അതോണ്ട് മര്യാദക്ക്….
ടി… ടി സ്റ്റെഫി… “”
പറഞ്ഞു തീരുന്നതിന് മുൻപേ അവൾ തൊടിയിലേക്കുള്ള ഇടവഴിയിലേക്ക് ചായിപ്പിലെ മഞ്ഞ വെളിച്ചത്തിന്റെ സഹായത്തോടെ അല്പം വേഗത്തിൽ നടന്നു..
“” എടി ഓടല്ലെന്ന്… എടി പെണ്ണെ നിക്കാൻ… നിക്കാന നിന്നോട് പറഞ്ഞെ… “”
അവളുടെ പുറകെ വേഗന്ന് കയ്യിൽ ഉണ്ടായിരുന്ന കപ്പും താഴെയിട്ട് ഞാൻ അലച്ചുകൊണ്ട് ഓടി.,ഓടുന്നത് അവളാണെങ്കിലും ചങ്കിടിക്കുന്നത് ന്റെ നെഞ്ചിലാ…
“” നീ പോടാ.. നിനക്ക് പേടിയാണേൽ നീ പൊക്കോ ഞാനിന്നാ മാങ്ങോണ്ടേ വരൂ.. “”
വയറും താങ്ങി ചെറു വേഗത്തിൽ നടക്കുന്നവളെ ഞാൻ വിളിച്ചിട്ട് എവിടെ കേൾക്കാൻ.. നടത്തത്തിനൊപ്പം ന്നെ കളിപ്പിക്കുന്നതിനുള്ള അർത്തുള്ള ചിരി നിക്ക് മുന്നിൽ നിന്ന് കേൾകാം..
“” എടി ഈ സമയത്ത് ഇങ്ങനെ പുറത്തൊന്നും ഇറങ്ങാൻ പാടില്ലെന്ന്.. അതോണ്ടെന്റെ പൊന്ന് മോളല്ലേ വാ.. നമ്മക് വീട്ടിപൂവാം.. “”
പാതത്തോളം വളർന്നു നിൽക്കുന്ന ചെടികളെ ചവിട്ടി മെതിച്ചവൾ ദൂരെ മാവിന്റടുത് നിന്നെന്നെ നോക്കി കിതച്ചുകൊണ്ടോന്ന് മന്ദഹസിച്ചു..
രണ്ട് പറയാൻ പുറകെ ഓടിയ ന്റെ വായിലെ വെള്ളം വരെ വറ്റിച്ചു കളഞ്ഞുള്ള പെണ്ണിന്റെ ആ നിൽപ്പ്.. ചെറു വിയർപ്പിനാൽ പൊടിഞ്ഞ നനവും, കണ്ണിലെ പ്രകാശവും കണ്ട് ഞാൻ അവളിലേക്ക് ചുണ്ടടുപ്പിക്കുമ്പോ, ഞാൻ അത്രെയും വിവർഷനായിരുന്നു.. ന്നാൽ കവിളിൽ ചെറുതായ് ഒരു തല്ല് വീണതും ഞാൻ കണ്ണ് തുറന്ന് ഒന്ന് നോക്കി.