നിശാഗന്ധി 9 [വേടൻ]

Posted by

 

 

“” ന്നിട്ട് ഇളയ മകനതറിഞ്ഞോ..?? “”

 

 

ഒരു അറപ്പോടെ ആണ് അവളെന്നോട് ആ ചോദ്യം ചോദിച്ചത്..

 

 

“” മ്മ്.. പറയാം… അങ്ങനെ അയാളുടെ കാര്യം കഴിഞ്ഞതും ആ പെണ്ണിന് സ്വബോധം വന്നു.

തന്റെ ഭർത്താവിന്റെ അച്ഛന്റെ ചതിയിൽ

മനം നൊന്തു ആ പെൺകുട്ടി, ജീവനൊടുക്കാൻ തുടങ്ങുമ്പോളാണ് ഭർത്താവ് ഇത് കാണുന്നത്, സംഭവം ഒരു കരച്ചിലോടെ പറയുമ്പോൾ, അച്ഛനോടുള്ള വെറുപ്പ് പക ആയി.. നേരിട്ട് ഒന്നും ചെയ്യാൻ കഴിയില്ല ന്ന് അവന് നന്നായറിയാം… അത് കൊണ്ട് രാത്രിയുടെ ഏകാന്തതയിൽ അവനൊളിച്ചു, ന്നാൽ അതീവ സൂത്ര ശാലി ആയിരുന്ന അയാൾ ഇതറിഞ്ഞു സ്വന്തം മകനെ അവിടുത്തെ നായകൾക്ക് ജീവനോടെ ഭക്ഷിക്കാൻ ഇട്ടു കൊടുത്തു, ഒപ്പം നായകൾ മാറ്റി വെച്ച തന്റെ മകന്റെ മാംസം അയാൾ അവളെകൊണ്ടും കഴിപ്പിച്ചു, ഭർത്താവ് നഷ്ടമായതും, തന്റെ മാനം പോയതിലും ക്രൂരമായി പെരുമാറിയതിലും മനം നൊന്തു നിന്നവളെ അയാൾ തന്റെ കാലുകൾക്കൊണ്ട് അവളിലെ അവസാന ശ്വാസവും എടുത്തു…

 

ബ്വാ……… പെട്ടന്ന് സൈഡിൽ നിന്നും കേട്ടാ ശബ്ദത്തിന് പുറമെ അവളിലേക്കും കണ്ണോന്ന് പായിക്കുമ്പോൾ, അല്പം കുനിഞ്ഞു നിന്ന് ശര്ദിക്കുന്നവളെയാണ് കണ്ടത്.. അവളുടെ പുറം തഴുകി, അവളൊക്കെ ആവുന്നത് വരെ അങ്ങനെ നിന്നു.

 

വായും കഴികിച്ചു അകത്തേക്ക് കയറിയവൾ ന്റെ മേലുള്ള കൈ വിട്ടില്ല.. ന്നെയും അടക്കി പിടിച്ചു ആ കട്ടിലിൽ ഒതുങ്ങുമ്പോൾ അവളെന്റെ കാലിലേക്ക് തല ചായിച്ചു, ഞാൻ ആ തലയിൽ തലോടി കൂടെയും.

 

 

“” എന്തായിരുന്നു വാവേ

Leave a Reply

Your email address will not be published. Required fields are marked *