നിശാഗന്ധി 9 [വേടൻ]

Posted by

ന്നിട്ട് ന്നോട് ഡ്രൈവർ ഉണ്ടെന്ന് കണ്ണ് കാണിച്ചു, അതിനൊന്ന് ചിരിച്ചു ഞാൻ അവളെ ചേർത്ത് പിടിച്ചു.

 

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

 

 

“” ടി പെണ്ണെ എണ്ണിറ്റെ, സ്ഥലമത്തിന്ന്.. “”

 

 

രാവിലെ ഒരു ആറ് മണിയോടെ ഞങ്ങൾ നാടെത്തുമ്പോൾ, അവളെയും വിളിച്ചുണർത്തി ഞാൻ ബാഗുമായി വെളിയിലേക്ക് ഇറങ്ങിയിരുന്നു.

 

 

“” ഓട്ടോ വല്ലോം കിട്ടോന്ന് നോക്കാം.. “”

 

 

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

 

“” ടി പെണ്ണെ എണ്ണിറ്റെ.. എത്രെനേരാന്ന് വെച്ചാ കിടക്കണേ… “”

 

 

വൈകുന്നേരം ഒരു നാലരയോടടുത്തെത്തിട്ടും അവളുടെ ഉറക്കം തീരാത്തത് കണ്ടതും ഞാൻ അവളെ വിളിച്ചുണർത്തി, ഒന്ന് മൂരി നിവർന്നവൾ ന്നെ നോക്കിയൊന്ന് കണ്ണിറുക്കി,

 

 

“” സമയെന്തായി..?? “”

 

“” നാലരയായി.. എണ്ണിറ്റെ.. എണ്ണിറ്റ് പൊയ് കുളിക്കാൻ നോക്കിയേ…ചെല്ല്.. “”

 

 

അതും പറഞ്ഞു ഞാൻ മുറിയുടെ വാതിൽ കടന്ന് വെളിയിലേക്കിറങ്ങി, ഒരുപാട് നാളിന് ശേഷം വീടും പരിസരവും കണ്ട സന്തോഷത്തിലായിരുന്നു ഞാൻ..ഇവിടെല്ലാം പഴയത് പോലെ തന്നെ.

 

തൊടിയിലേക്ക് ഇറങ്ങി നോക്കുമ്പോൾ അവിടാകെ, പയറും, കോവലും, വെണ്ടയ്ക്കയും പാവക്കവും വിളഞ്ഞു നിക്കുന്നു..

 

മ്മ് ഇത്തവണ ഏതായാലും നല്ല വിളവുണ്ട്..

 

സ്വയമോന്ന് ആത്മഗതിച്ചു ഞാൻ വീണ്ടും അവിടെയെല്ലാം ചുറ്റി നടന്നു,

 

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

 

 

തട്ടിക്കൂട്ടി ഒരു ഉച്ചയൂണ് കഴിച്ചു, കഴിപ്പും കഴിഞ്ഞു ഇറയത്തെ വയലിനോട് ചേർത്തു കെട്ടിയ ചെറിയ ഇരുപ്പ് പുരയിൽ ഞാനും ന്റെ സഹധർമ്മിണിയും കൂടെ ഓർമ്മകളുടെ കുത്തഴിക്കുകയായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *