വണ്ടി നേരെ കയറി ചെന്നത് അത്യാവശ്യം വല്യൊരു വീട്ടിലേക്ക് ആണ്, ഇപ്പോളത്തെ മോഡലിൽ പണിതൊരു വീട്.
നല്ല വീടും വീട്ടുകാരും. ഇനി ഇത് ഇവള്ടെ അച്ഛനും അമ്മേം അല്ലെ….
ന്തോ അവരുമായി ഞാൻ പെട്ടെന്ന് അറ്റാച്ച് ആയി. അവളും അച്ഛനും അമ്മയും അടങ്ങുന്ന ഒരു കൊച്ച് കുടുംബം.
ഒറ്റ മോളായത് കൊണ്ടുള്ള എല്ലാ സ്നേഹപ്രകടനവും അവിടെ അരങ്ങേറുന്നുണ്ട്,
അതൊക്കെ കണ്ട് ചിരിയോടെ ഞാനും അപർണ്ണയും.
“” നീയെന്തോ ടൂറിനെങ്ങാണ്ട് പോവാണെന്നും പറഞ്ഞ് വിളിച്ചിട്ട് പോയില്ലയോ..?? “”
അമ്മ അവളെ നോക്കി ചോദിച്ചതിന് പോകുന്ന വഴി ആണെന്ന് പറഞ്ഞു അവളത് അവിടെ നിർത്തി, പിന്നെ,
അവർക്ക് പരാതി മുഴുവൻ ഒറ്റ മോളുടെ കല്യാണം കാണാൻ കഴിയുന്നില്ലാലോ ന്നുള്ള വിഷമം ആണ്. അത് പറയുമ്പോ ആ അമ്മയുടെ മുഖത്തെ വേദന നിക്ക് കാണാൻ കഴിഞ്ഞു.
അങ്ങനെ എല്ലാരോടും സംസാരിച്ചു കഴിഞ്ഞാണ് നിക്കൊരു മുറി കാണിച്ചു തന്നത്. ഞാൻ പിന്നൊന്നും നോക്കാതെ അങ്ങോട്ട് വെച്ച് പിടിച്ചു. ഒന്ന് ഫ്രഷാവുക.. അതാണ് ലക്ഷ്യം.
നേരെ കയറിയോന്ന് കുളിച്ചു, ബെഡിലേക്ക് മറയുമ്പോൾ ഞാൻ അറിഞ്ഞില്ല.. അത് നല്ലൊരു ഉറക്കത്തിലേക്ക് വഴി നീട്ടും ന്ന്.
ആ ഉറക്കം വിട്ടുണരുന്നത് പിറ്റേന്ന് രാവിലെയാണ്, ആകെ ഒരു വ്യക്തത കുറവ് തോന്നിയെങ്കിലും മറിച്ചൊന്നും ചിന്തിക്കാതെ ഉള്ള ബാധത്തോടെ ബെഡിൽ നിന്നും താഴേക്ക്
ഇറങ്ങി, മുഖം ഒന്ന് കഴുകി ഒന്ന് ഫ്രഷ് ആയി…
ആദിത്യ മര്യാദ,
നേരെ താഴേക്ക് ചെല്ലുമ്പോ മീനാക്ഷിയും അപർണ്ണയും അവിടെ ടേബിളിൽ ഇരിപ്പുണ്ടായിരുന്നു.