“” നിക്കിവിടം മടുത്ത് കൊച്ചേ..,നമ്മക്ക് നമ്മടെ വീടും, മ്മടെ നാടും, കുളോം, പാടോം പറമ്പും, ന്ത് രെസയിരുന്നല്ലേതൊക്കെ.. “” അവളൊന്ന് ശ്വാസം വലിച്ചു വിട്ടു. ഒപ്പം ന്റെ കവിളിൽ വിരൽ ചേർത്തൊന്ന് പിച്ചി.
“” ഹാ.. വേദനക്കുന്നടി…”” ഞാനാ കൈ തട്ടി മാറ്റി, ന്നിട്ടും ഞാൻ ഒന്നും പറയാതെ നില്കുന്നത് കണ്ടവൾ പിന്നൊന്നും പറയാതെ മുറിലേക്ക് പൊയ്,
കുറച്ച് കഴിഞ്ഞങ്ങോട്ട് കയറി ചെല്ലുമ്പോ ആരോടോ ഉള്ള വാശിക്ക് ഓരോന്ന് അടുക്കി പിറക്കുന്നവളെയാണ് കാണുന്നത്..
“” അല്ലേലും ഇപ്പൊ.. വന്ന് വന്ന്.. ഒരു സ്നേഹോമില്ലാണ്ടായിട്ടുണ്ട്.. സ്നേഹക്കെ ഉണ്ടെന്ന് വെറ്തെ പറയണതാ ഇവിടൊരോരുത്തര്…’” അവളുടനെ കെറുവിച്ചു മുഖം കോട്ടി,
ന്നെ കണ്ട് മുഖം വെട്ടിച്ചു അലമാരക്കുളിലേക്ക് മടക്കിയ തുണി ദേഷ്യത്തിൽ അടുക്കി വെക്കുന്ന തിരക്കിലാണ് പെണ്ണ്..
“” സ്വന്തം ഭാര്യ ഒരാഗ്രഹം പറഞ്ഞിട്ട് സാധിച്ചു കൊടുക്കമ്പോലും മെനക്കേടാതെ നിക്കണ കണ്ടില്ലേ ജന്തു… “”
അവളുടെ കളികളെല്ലാം കണ്ട് ആ കട്ടിളപ്പടിയിൽ ചാരി നിൽക്കുന്ന ന്നോടായി പിന്നെ..
“” രാത്രി 10 മണിക്ക ബസ്സ്.. ഇവിടെ കിടന്ന് ഷോ ഇറക്കുന്ന സമയങ്കോണ്ട് ആവശ്യമുള്ളതൊക്കെ ഏതേലും ബാഗിലോട്ട് എടുത്ത് വെക്കാൻ നോക്കെടി പ്പെണ്ണേ നീ….. “”
ഞാൻ അകത്തേക്ക് കയറിക്കൊണ്ട് അത് പറഞ്ഞതും, ഒന്ന് തിരിഞ്ഞവൾ ഓടി വന്നെന്നേ കെട്ടിപ്പിടിച്ചു.. ന്നിട്ട് കവിളിൽ ഒരു കുത്തും തന്ന്