നിശാഗന്ധി 9 [വേടൻ]

Posted by

 

 

ഞാൻ ഡ്രൈവിങ്ങിൽ ശ്രദ്ധകേന്ദ്രികരിച്ചു ഞാൻ അവളോട് ചോദിച്ചതിന്, ന്തോ പിറു പിറുക്കുന്ന ശബ്ദം കേട്ടു, അതിന് അറിയാതെ ന്നിലേക്ക് വീണ്ടും ഒരു പുഞ്ചിരി തേടിയെത്തി,

 

 

“” ആ… അതൊന്നും നിക്കറിഞ്ഞൂടാ.. നിക്കിപ്പോ കാണണോന്ന് തോന്നി, അത്രേ ഉള്ള്.. ഹും.. “”

 

 

അവളാ പിണക്കം ന്നെ ആ ശബ്ദത്തിലൂടെ അറിയിച്ചു.

 

 

“” ഹാ…..ന്റെ പെണ്ണങ്ങനെ പിണങ്ങല്ലേ, പറയട്ടെ… “”

 

 

ഞാനവളെയൊന്ന് മായപ്പെടുത്തി,

 

 

“” മ്മ്.. പറയ്… “” അവളൊരു ഒഴുക്കൻ മട്ടിൽ പറഞ്ഞതും

 

 

“” ഓഹ്… അത്രേ ഡിമാന്റ് ഉള്ളൊരാരും ന്നോട് സംസാരിക്കേണ്ട വെച്ചേരെ… “”

 

 

“” നിക്ക് ആരോടും ഡിമാന്റോന്നുല്ല.. “”

 

 

“” ആ പറഞ്ഞതിതന്നെയൊരു ഡിമാന്റില്ലെടി… ഏഹ്..?? “”

 

 

“” ആ എനിക്കെങ്ങും അറിയാബ്ബാടില്ല… “” അവള് വീണ്ടും അതെ ടോൺ,

 

 

“” ഈ അടികൂടുന്നത് എന്തിനാ ന്നൊക്കെ നിക്കറിയാട്ടോ മോളെ… ഒന്നുല്ലേലും വർഷം കുറച്ചാടികമായില്ലെടി നിന്നെ ഞാൻ കാണാൻ തുടങ്ങീട്ട്… “”

 

 

കള്ളി വെളിച്ചതായത് പോലെ അവളാ ഫോണിലൂടെ ഒന്ന് പമ്മി,

 

 

“” ന്ത്‌.. ഏഹ്. ന്താ…റിയാന്ന്…”” അവളൊന്ന് പരുങ്ങിയതും ഞനൊന്ന് ചിരിച്ചു.

 

 

അതിന്റെ ദേഷ്യത്തിൽ അവളുടനെ ഫോൺ വെച്ചിട്ട് പൊയ്.. അപ്പോളേക്കുമെന്നിലെ ചിരി ഇരട്ടിച്ചു.

 

 

“”അപ്പൊ ഇന്നത്തെ ഫുഡ്‌ ഞാന്തന്നെ ഉണ്ടാക്കണം.. ഹ്മ്മ്… “”

Leave a Reply

Your email address will not be published. Required fields are marked *