അവനെയും മനസ്സിൽ സ്മരിച്ചു ഞാൻ കാൾ എടുത്തതെ പെണ്ണിന്റെ ആദ്യത്തെ ചോദ്യം അതാണ്.. കാരണം അവരുള്ളപ്പോ ന്നോട് വഴക്കിടാനും, കുറുമ്പ് കാണിക്കാനും, സ്നേഹത്തിൽ ചാലിച്ച ഉമ്മകൾ നിക്ക് നൽകാനും ഒന്നും കഴിയുന്നില്ല.. അതിന്റെ ല്ലാ നീരസവും പെണ്ണിന് നന്നേ ഉണ്ട് താനും..
ഫ്ലാറ്റിൽ എത്തി ഞങ്ങളുടേതായ നിമിഷങ്ങളിൽ അവളെനിക്ക് പലപ്പോഴും ചേച്ചിയാണ്.. ന്നെ ശക്കാരികേം, തല്ലുകേം, സ്നേഹികുകേം ഒക്കെ ചെയ്യുന്ന ന്റെ ചേച്ചിപ്പെണ്ണ്,, പക്ഷെ ന്റെ വിളിയിലെ ശബ്ദത്തിന് മാറ്റം ഉണ്ടായാൽ ഇത് പോലെ പേടി വേറെ ഒന്നുമില്ല അവൾക്…
പുറത്തിറങ്ങിയൽ അവളെനിക് നല്ലൊരു കൂട്ടുകാരിയും ഭാര്യയും ഒക്കെയാണ്, ന്റെ ഓരോ നോട്ടം കൊണ്ട് പോലും അവളെന്നെ പലപ്പോഴും മനസ്സിലാക്കും, അത്രേം അഗാതമായിരുന്നു ഞങ്ങളുടെ പ്രണയം…. അല്ല അങ്ങനെ പറഞ്ഞാ കുറഞ്ഞു പോവും.. അത്രെയും അഗാതമായിരുന്നു ഞങ്ങളിലെ ജീവൻ..!!
ന്തായാലും ഞനവളിലെ വാക്കുകൾക്ക് കാതോർത്തു,
“” ഹ്മ്മ്.. പോയാലോ പെണ്ണെ.. ദേ ഇപ്പോ ബസ് കേറ്റി വിട്ടതെ ഉള്ളു..!
മ്മ്.. ന്തേ ഒറ്റക്കിരുന്ന് മുഷിഞ്ഞോ…? “”
ഞാൻ പിന്നിലെക്ക് നോക്കി കാർ മുന്നോട്ടെക്കെടുത്തു,
“” ഏയ്യ്….കാണാണ്ടിരുന്നപ്പോ ന്തോ പോലെ തോന്നി നിക്ക്.. അതോണ്ട് വിളിച്ചതാ… “”
അവളൊന്ന് കൊഞ്ചി, അത് കേട്ട് ഒരു ചെറു പുഞ്ചിരിന്നിലേക്കും ഒഴുകിയെത്തി.
“” അതിനിപ്പോ ഞനവിടുന്ന് ഇറങ്ങിയല്ലേ ഉള്ള് പെണ്ണെ… “”