നിശാഗന്ധി 9
Nishgandhi Part 9 | Author : Vedan
[ Previous Part ] [ www.kkstories.com]
ഒരുപാട് വൈകിപ്പിച്ചു ന്ന് അറിയാം.. സാഹചര്യവും തിരക്കുകളും പിന്നെ കുറെ മടികളുമാണ് കാരണം, കാത്തിരുന്നു തിരക്കിയ എല്ലാവരോടും നന്ദി മാത്രം.
ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക. എല്ലാരോടും സ്നേഹം മാത്രം.
ഉറക്കം വിട്ടുണരുമ്പോൾ ഞാൻ മീനാക്ഷിയുടെ തോളിൽ ആണ്, അവൾ ന്റെ തലയിൽ തല ചാരി നിക്കൊപ്പം ഉറക്കം പിടിച്ചിരുന്നു.
“” അപർണ്ണേ… ഏതേലും ജ്യൂസ്കടയിലോ, ബേക്കറിയിലോ നിർത്തോ…ദാഹിച്ചിട്ട് തൊണ്ട പൊട്ടുന്നു… “”
മീനാക്ഷിയെ നേരെ ഇരുത്തി ഞാൻ അപർണ്ണയോട് മിണ്ടുമ്പോൾ എണ്ണിറ്റൊ ന്നൊരു ചോദ്യം ഭാവം അവിടെ…. മറുപടി തലകുലുക്കി അവൾ മുന്നോട്ട് വണ്ടി എടുത്തു.
അതോടെ വെളിയിലേക്ക് നോക്കി ഒരു വിശകലനം നടത്തുന്ന ന്നെ ഒന്ന് മീറ്ററിലൂടെ നോക്കി അവൾ മിണ്ടി.
“” കോട്ടയം അടുക്കാറായി.. ടൌൺ കേറിട്ട് രണ്ടിനേം വിളിക്കാന്നു കരുതി… ഇനിയിപ്പോ ഒന്നിനെ വിളിച്ചാ മതീല്ലോ…’”
അതിന് ഞനൊന്ന് ചിരിച്ചു.
അപ്പോളേക്കും അടുത്ത് കണ്ടൊരു ബേക്കറിയിയുടെ മുന്നിൽ അവൾ വണ്ടി നിർത്തി..
“” മീനാക്ഷി…
ടി എണ്ണിക്ക് വല്ലോം കുടിക്കാം വാ.. “”
ഉറങ്ങി കിടന്നവളേം തല്ലിയുണർത്തി ഞാൻ മുന്നോട്ട് നടന്നു. അങ്ങനെ ആ കണ്ട കടയിൽ കയറി ഓരോ ജ്യൂസ്സും കുടിച്ചു ഞങ്ങൾ പതിയെ ഇറങ്ങി, കുറച്ച് ദൂരം ചെന്നതും മീനാക്ഷിയുടെ വീട് അടുകാറായെന്ന് പറഞ്ഞത് പ്രകാരം വണ്ടി അവള് പറഞ്ഞിടത്തേക്ക് വിട്ടു.