മംഗല്യധാരണം 10 [Nishinoya]

Posted by

 

 

“…ഹാ അടങ്ങി കിടക്കടി ഞാൻ ചോദിക്കട്ടെ…” പുള്ളിക്കാരി ഇപ്പൊ ഒന്ന് അടങ്ങി.

 

 

“… ഇനി പറ എന്താ എന്റെ സ്നേഹ നിധിയായ ഭാര്യക്ക് പറ്റിയെ…”

 

 

 

“… ആരാ അവൾ…” കുറച്ചു നേരം കൊഞ്ചിച്ചപ്പോ കക്ഷി ചോദിച്ചു.

 

 

“… ഏതവൾ…”

 

 

“… ആ ഹോസ്പിറ്റലിലെ…”

 

 

“… ആര് ആര്യയോ…”

 

 

“… ആ കൂര്യ തന്നെ 😒…”

 

 

“… അവളെ അവിടെ വച്ച പരിചയപെടുന്നേ . ആൾ ഫുൾ കമ്പനി ആണ്. അവൾ ഉള്ളതുകൊണ്ട് സമയം പോയത് അറിഞ്ഞില്ല…”

 

 

“… എന്നാ പിന്നെ അവളകൂടെ പോയി ഇരിക്ക് ഞാൻ പോണു…”

 

 

“… ഹാ പിണങ്ങല്ലേ. നീ അല്ലെ ഇപ്പൊ എന്റെ കമ്പനി. നിന്റെ കൂടെ ഒറ്റക്ക് ഇരിക്കാൻ അല്ലെ അമ്മയോട് അടിയുണ്ടാക്കി നമ്മുടെ മുറിയിലേക്ക് വന്നത്…” അത് കേട്ടതും പെണ്ണിന്റെ കവിളൊക്കെ ചുമന്നു.

 

 

“… മുഖത്ത് നോക്കടി…” ചരുവിന്റെ താടിയിൽ പിടിച്ചുയർത്തി

 

 

“… ഒരുപാട് പേടിച്ചോ…”

 

 

“…ആദിക്ക് ആക്‌സിഡന്റ് ആയെന്ന് ഫോൺ വന്നപ്പോ എന്റെ ജീവൻ പോണ പോലെയാ തോന്നിയെ. ശെരിക്കും പേടിച്ചു…” തിരികെ അവൾ എന്നെ കെട്ടിപിടിച് എന്റെ നെഞ്ചിൽ തലവെച്ചു. ചാരു തന്റെ പരിഭവങ്ങൾ എല്ലാം പറഞ്ഞു.

 

 

“… സത്യം പറഞ്ഞാൽ ആക്‌സിഡന്റ് പറ്റിയത് നന്നായി…”

 

 

“… എന്താ ആദി ഇങ്ങനെ ഒക്കെ പറയണേ…”

 

 

“… ഇനി ഇപ്പൊ കുറച്ചുകാലം നിന്റെ ഒപ്പം ഇരിക്കാലോ…”

Leave a Reply

Your email address will not be published. Required fields are marked *