“…ആരു പറഞ്ഞു പ്രൊപ്പോസ് ചെയ്തില്ല എന്ന്. കോളേജിൽ ഓണ പരിപാടിക്ക് നീ അണിഞ്ഞൊരുങ്ങി വന്നപ്പോ എന്ത് സുന്ദരി ആയിരുന്നെന്നോ. നിന്നെ കണ്ട നിമിഷം എന്റെ കിളിയെല്ലാം പോയി എത്രയും പെട്ടന്ന് എന്റെ ഇഷ്ട്ടം തുറന്ന് പറഞ്ഞു നിന്നെ സ്വന്തം ആക്കണം എന്ന് തോന്നി .അന്ന് നിന്നെ പ്രൊപ്പോസ് ചെയ്യാൻ വേണ്ടിയാ നിന്റെ ക്ലാസ്സിലേക്ക് വന്നേ പക്ഷെ…” എന്റെ മുഖഭാവം മാറുന്നത് കണ്ട് ചാരു എന്റെ കയ്യിൽ ഒന്നുകൂടി അമർത്തി പുൽകി.
“… അന്ന് നടന്നതിനു മുഴുവൻ കാരണകാരി ഞാനാ. ആദിക്ക് അറിയാലോ ഞാൻ കോളേജിൽ ലേറ്റ് അഡ്മിഷൻ ആയിരുന്നു അതുകൊണ്ട് തന്നെ എല്ലാരുമായി അത്രപെട്ടെന്ന് സിങ്ക് ആവാൻ പറ്റിയില്ല. എന്നെ പോലെ ഒരു ഗപ്പിന് ശേഷം കോളേജിലേക്ക് വന്നതാ അരുണും. അതുകൊണ്ട് തന്നെ എക്സ്പീരിമെന്റ് ഗ്രൂപ്പിൽ എന്നെയും അവനെയും ഒരുമിച്ച് ആക്കി. പതിയെ പതിയെ ഞങ്ങൾ നല്ല ഫ്രണ്ട്‌സ് ആയി മാറി…” ഞാൻ ഇതെല്ലാം മൂളി കേട്ടു.
“…ക്ലാസ്സിലെ എന്റെ ഏറ്റവും നല്ല ഫ്രണ്ട് ആയിരുന്നു അവൻ. അങ്ങനെയുള്ള ഒരുത്തനെ യാതൊരു പ്രകോപനവും കൂടാതെ നീ വന്ന് ഇടിച്ചപ്പോ ഞാൻ പ്രതികരിച്ചു. ഇടി കൊണ്ടിട്ടും അരുൺ നിന്നോട് ദേഷ്യപ്പെടാതെ സോറി പറയുകയാ ചെയ്തേ അപ്പോഴും നിന്റെ ദേഷ്യം അടങ്ങുന്നുമില്ല. ആ ഒരു സമയത്ത് തെറ്റൊന്നും ചെയ്യാത്ത അവന്റെ കൂടെ നിൽക്കണം എന്ന് തോന്നി. അതാ ഞാൻ അങ്ങനെ പെരുമാറിയത്…”
“… അവൻ കോളേജിൽ എങ്ങനാ കുറെ കാലം വരാതിരുന്നത് എന്ന് നീ തിരക്കിയില്ലേ…”