മംഗല്യധാരണം 10 [Nishinoya]

Posted by

 

 

 

“… ആദി ഞാൻ ഒരു കാര്യം ചോദിക്കട്ടെ…” എന്നോട് ചേർന്നിരുന്ന് എന്റെ ഒരു കൈ കെട്ടിപിടിച്ചു തോളിൽ തല ചായ്ച്ച് അവൾ തിരക്കി.

 

 

 

“… എന്താടി വല്ലാത്തൊരു സ്നേഹം കിഡ്നി വല്ലതും വേണോ…”

 

 

“… ഒന്ന് പോ ആദി എപ്പോഴും ഇങ്ങനെയാ. ഞാൻ ഒന്നും ചോദിക്കണില്ല😡…” എന്റെ കൈ തട്ടിമറ്റി അവൾ മുഖം തിരിച്ചു.

 

 

 

“… പിണങ്ങല്ലേ. ഇനി ഞാൻ കളിയാക്കില്ല എന്താ നിനക്ക് ചോദിക്കാൻ ഉള്ളെ …” ചരുവിന്റെ കൈപിടിച്ചു നേരത്തെ ഇരുന്നപോലെ വച്ചു.

 

 

 

“…അതെ ആദിക്ക് എപ്പോഴാ എന്നെ ഇഷ്ടയെ…”

 

 

 

“… ഇതാണോ വല്യ കാര്യം. ഹ്മ്മ് സത്യം പറയണോ കള്ളം പറയണോ…” ഒന്ന് ആലോചിച്ചോണ്ട് ചോദിച്ചു.

 

 

“… സത്യം പറയ്…” എന്റെ തോളിൽ തല ചായ്ച്ച് ചാരു പറഞ്ഞു.

 

 

 

“… എന്ന പറയാം. ആദ്യം നിന്നെ കണ്ടപ്പോ എനിക്ക് ഒട്ടും ഇഷ്ട്ടമല്ലായിരുന്നു…”

 

 

 

“… അതെന്താ എന്നെ ഇഷ്ട്ടപെടാത്തെ എന്താ എനിക്ക് ഒരു കുറവ് 😡…” ചാരു എന്നെ അടിക്കാനും പിച്ചാനും തുടങ്ങി.

 

 

 

“… ഹഹാ പറയട്ടെ. അമ്മയും നിന്റെ വീട്ടുകാരും തമ്മിലുള്ള പിണക്കം ആയിരുന്നു പ്രധാന കാരണം. പിന്നെ നിന്നോട് കൂടുതൽ ഇടപഴകിയപ്പോ ഒരു ഇഷ്ട്ടം തോന്നി. അത് എങ്ങനെ പ്രണയം ആയെന്ന് ഒന്നും എനിക്ക് അറിയാൻ മേല…”

 

 

 

“… കൊച്ചു കള്ളൻ ഇതൊക്കെ മനസ്സിൽ വച്ചോണ്ട് നടക്കാതെ അപ്പോഴേ പ്രൊപോസൽ ചെയ്യണ്ടേ …”

Leave a Reply

Your email address will not be published. Required fields are marked *