മംഗല്യധാരണം 10
Mangaallyadharanam Part 10 | Author : Nishinoya
[ Previous Part ] [ www.kkstories.com]
“… Helo… Helo… കേൾക്കുന്നുണ്ടോ…”
“…ഞാൻ ഉട… ഉടനെ… എത്താം…” അത് പറയുമ്പോൾ എന്റെ തൊണ്ട ഇടറി
എനിക്ക് എന്താ സംഭവിക്കുന്നത് എന്ന് ഒരു പിടിയും ഇല്ല. കണ്ണൊക്കെ തനിയെ നിറഞ്ഞു. ദേഹമാസകലനം വിയർക്കാൻ തുടങ്ങി. ശരീരം മൊത്തത്തിൽ തളരുന്ന പോലെ സോഫയിൽ ഞാൻ അറിയാതെ ഇരുന്നു പോയി.
“…എന്താ മോളെ എന്ത് പറ്റി ആരാ വിളിച്ചേ…” ചോദ്യങ്ങൾ കൊണ്ട് അമ്മ എന്നെ വീർപ്പുമുട്ടിച്ചു
“…അമ്മേ… ആദിക്ക്… ആദിക്ക് ആക്‌സിഡന്റ് ആയി ഹോസ്പിറ്റൽ അഡ്മിറ്റ് ചെയ്തേക്കാണ്…” എങ്ങനെയോ പറഞ്ഞൊപ്പിച്ചു.
എന്നെക്കാൾ കഷ്ടമായിരുന്നു അമ്മയുടെ അവസ്ഥ. ഞങ്ങളുടെ കരച്ചിൽ കേട്ട് അച്ഛൻ വന്ന് കാര്യം തിരക്കി. എല്ലാം കേട്ട ശേഷം അച്ഛൻ ധൃതിയിൽ വേഷം മാറി ഹോസ്പിറ്റലിൽ പോകാനായി ഒരുങ്ങി.
“… എനിക്ക് എന്റെ കുഞ്ഞിനെ കാണണം ഞങ്ങളും ഉണ്ട് നിങ്ങളുടെ കൂടെ…” നിറക്കണ്ണുകളോടെ അമ്മ പറഞ്ഞു
“… നിങ്ങൾ വരണ്ട ഞാൻ പോയി നോക്കിയിട്ട് കാര്യങ്ങൾ വിളിച്ചു പറയാം…”
“…ഞാനും വരുന്നു അച്ഛാ. ആദിയെ നേരിൽ കാണാതെ എനിക്ക് ഒരു സമാധാനവും കിട്ടില്ല അച്ഛാ പ്ലീസ്…”
അച്ഛന് എന്റെ നിർബദ്ധത്തിന് വഴങ്ങേണ്ടി വന്നു. അമ്മയും കൂടെ വരാൻ ഇറങ്ങി എങ്കിലും എല്ലാരും കൂടെ വന്നാൽ അവിടെ ഉള്ളവർക്ക് ബുദ്ധിമുട്ട് ആവും എന്ന് പറഞ്ഞു ഒഴിവാക്കി. സർവീസ് കഴിഞ്ഞു വന്ന കാറുമായി അച്ഛൻ എന്നെയും കൂട്ടി ഹോസ്പിറ്റലിലേക്ക് പാഞ്ഞു. പോകും വഴി അച്ഛൻ കാർത്തിക്കിനെ വിളിച്ചു കാര്യങ്ങൾ എല്ലാം പറഞ്ഞു. ആദിക്ക് എന്താ പറ്റിയത് എന്ന് അറിയാതെ നെഞ്ച് പട പടാന്ന് ഇടിക്കാൻ തുടങ്ങി. ഹോസ്പിറ്റലിലേക്കുള്ള യാത്രയിൽ ആദിയുമായുള്ള ഓരോ നിമിഷങ്ങളും ഓർമകളും മനസ്സിൽ മിന്നിമറഞ്ഞു അതനുസരിച്ചു മിഴികളും നിറഞ്ഞൊഴുകി. കഴിയുന്നതിലും പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ എത്തി.തിരക്കിയപ്പോൾ ആദി അത്യാഹിത വിഭാഗത്തിൽ ആണെന്ന് അറിയാൻ കഴിഞ്ഞു. പിന്നെ അങ്ങോട്ട് ഒരു ഓട്ടം ആയിരുന്നു. ആദിക്ക് ഒന്നും പറ്റരുതേ എന്ന് ഉള്ളുരുകി പ്രാർത്ഥിച്ചാണ് നീങ്ങിയത്. അവസാനം ആദിക്ക് അടുക്കൽ ഞങ്ങൾ എത്തിപ്പറ്റി. കാലിൽ പ്ലാസ്റ്റർ ഇട്ട് കിടക്കുന്ന ആ കാഴ്ച അധിക സമയം കണ്ട് നിൽക്കാൻ എനിക്ക് സാധിച്ചില്ല.