“എന്താണ് ഇങ്ങനെ ആലോചിച്ചു തന്നെ നിൽക്കുന്നത്. ഞാൻ മുകളിൽ അപ്പു ഏട്ടനെ കാണാൻ പോയപ്പോൾ ഉള്ള നിൽപ്പ് ആണല്ലോ..എന്താണ് ഇതിനും മാത്രം ആലോചിച്ചു നിൽക്കുന്നത്..?”
“ഏയ് ഒന്നും ഇല്ല.” ശ്യാമ പറഞ്ഞു.
“എന്നാ ശരി വാ. എന്റെ കാർ അവിടെ ആ വഴിയിൽ കിടക്കുകയാ. അതിൽ നിന്ന് എന്റെ ഡ്രസ്സ് എടുക്കണം. പിന്നെ അത് അവിടെ എവിടെ എങ്കിലും ഒതുക്കി വെക്കണം.” സുചിത്ര പറഞ്ഞു ശ്യാമയുടെ കൈയും പിടിച്ചു പുറത്തേക്ക് നടന്നു.
ഒരു ബ്ലാക് സ്വിഫ്റ്റ് ഡിസൈർ കാർ ആണ് സൂചിത്രയുടെ. സുചിത്ര കാറിന്റെ പിന്നിലെ ഡോർ തുറന്ന് രണ്ട് ബാഗും രണ്ട് കവറുകളും എടുത്തു ശ്യാമയുടെ കൈയിൽ കൊടുത്തു. കാർ ശ്യാമയുടെ വീട്ടിലേക്ക് കയറുന്ന വഴിയിൽ അരികിലായി നിർത്തി ഇറങ്ങി.
ശ്യാമയുടെ കൈയിൽ നിന്ന് രണ്ടു കവറുകളും വാങ്ങി സുചിത്ര വീട്ടിലേക്ക് നടന്നു.
“ശ്യാമേ എനിക്ക് ഒന്ന് കുളിക്കണം. എന്റെ ബേഗ് ശ്യാമയുടെ മുറിയിൽ വെച്ചേക്ക്.. ഞാൻ ഇന്ന് മുതൽ കുറച്ചു ദിവസം ഇവിടെ ശ്യാമയുടെ കൂടെ കഴിയാൻ ആണ് വന്നത്. എവിടെയാ ശ്യാമയുടെ മുറി..”
“വാ കാണിച്ചു തരാം. കുറച്ചു സൗകര്യം മാത്രമേ ഇവിടെ ഉള്ളൂ മേഡം..”
അത് കേട്ട് സുചിത്ര ചിരിച്ചു. എന്നിട്ട് ശ്യാമയുടെ മൂക്കിൽ പിടിച്ചു കുലുക്കികൊണ്ട് പറഞ്ഞു.
“സുചിത്ര അതാണ് എന്റെ പേര്. എന്നെ സുചി എന്നോ ചിത്ര എന്നോ വിളിക്കാം. ഇനി അതും പോരെങ്കിലും ചേച്ചിന്നു വിളിച്ചോ. അല്ലങ്കിൽ സൂചിത്രേച്ചി. ”