ശ്യാമയും സുധിയും 7 [ഏകൻ]

Posted by

 

 

എങ്കിലും തനിക്കു ആ മുഖത്തേക്ക് നോക്കാൻ കഴിഞ്ഞില്ല. സങ്കടത്തേക്കാൾ നാണം ആയിരുന്നു തന്റെ മനസ്സിൽ. അപ്പു ഏട്ടന്റെ മുന്നിൽ നിൽക്കാൻ പോലും തനിക്കു എന്തോ പോലെ തോന്നി.

 

താൻ രാവിലെ ഉള്ള ചായയുമായി മുകളിൽ പോയപ്പോൾ അപ്പു ഏട്ടൻ കട്ടിലിൽ കിടന്ന് ഉറങ്ങുകയായിരുന്നു. താൻ അപ്പു ഏട്ടനെ ഉണർത്താതെ ചായയും പുട്ടും കറിയും അവിടെ വെച്ച് മെല്ലെ ഇറങ്ങി വന്നു.

 

പിന്നെ ഉച്ചയ്ക്ക് ആണ് താൻ മുകളിൽ പോകുന്നത് അപ്പു ഏട്ടനുള്ള ചോറും കറികളും എടുത്തു. മുകളിൽ എത്തിയപ്പോൾ അപ്പു ഏട്ടൻ ഫോണിൽ എന്തോ നോക്കുകയായിരുന്നു. താൻ രാവിലെ കൊണ്ട് വെച്ചതൊന്നും അപ്പു ഏട്ടൻ തൊട്ടു നോക്കിയത് പോലും ഇല്ലെന്ന് മനസ്സിലായി. ചായയും പുട്ടും കറികളും എല്ലാം അവിടെ അങ്ങനെ തന്നെ ഇരിക്കുന്നു.

 

 

അപ്പു ഏട്ടൻ തന്നെ നോക്കി എന്നിട്ട് വിളിച്ചു. പിന്നെ പറഞ്ഞു

 

“ശ്യാമേ. എന്നോട് ദേഷ്യം ഉണ്ടോ…? ഞാൻ ഒന്നും മനപ്പൂർവം..”

 

 

ഞാൻ ചോദിച്ചു.. ” അപ്പു ഏട്ടൻ എന്താ ഒന്നും കഴിക്കാതിരുന്നത്..? ”

 

അപ്പോൾ അപ്പു ഏട്ടൻ തന്നോട് ചോദിച്ചു.

 

“ശ്യാമ എന്തേ ഭക്ഷണം കൊണ്ട് വെച്ചിട്ടും എന്നെ വിളിക്കാതിരുന്നത്..? എനിക്ക് വാരി തരാതിരുന്നത്..?”

 

 

“അത് അപ്പു ഏട്ടാ ഞാൻ അപ്പു ഏട്ടൻ ഉറങ്ങുന്നത് കണ്ട്. ശല്യം ആവേണ്ട എന്ന് കരുതി. ”

 

 

“അതൊന്നും അല്ല. ഞാൻ അപ്പോൾ ഉറങ്ങുകയൊന്നും ആയിരുന്നില്ല. ഞാൻ എല്ലാം അറിയുന്നുണ്ടായിരുന്നു. ശ്യാമ എന്നെ വിളിക്കുമോ എന്ന് നോക്കി തന്നെ ഞാൻ വെറുതെ കിടന്നതാ..”

Leave a Reply

Your email address will not be published. Required fields are marked *