“ഇനി എനിക്ക് ശ്യാമ ഇപ്പോൾ ഭക്ഷണം ഒന്നും ഉണ്ടാകേണ്ട. പകരം ഞാൻ പറഞ്ഞ കല്യാണത്തിന് എന്റെ ഏട്ടനുമായുള്ള കല്യാണത്തിന് ശ്യാമ സമ്മതിച്ചാൽ മതി. ”
“പ്ലീസ് ചേച്ചി. ഞാൻ ചേച്ചിയുടെ കാല് പിടിക്കാം. എന്നെ ഇതിൽ നിന്ന് ഒഴിവാക്കണം. എനിക്ക് അങ്ങനെ ഒരു വിവാഹം വേണ്ട..’
“വേണം. എനിക്ക് ശ്യാമയെ ഒത്തിരി ഇഷ്ട്ടം ആയി. എനിക്ക് ഈ ശ്യാമ കുട്ടിയെ എന്റെ ഏട്ടത്തിയായി വേണം. അതിൽ അപ്പുറം ഒന്നും ഇല്ല. ശരി സമയം ഉണ്ടല്ലോ. നമുക്ക് ഈ കാര്യം പിന്നീട് സംസാരിക്കാം. തല്ക്കാലം ശ്യാമ പോയി അമ്മയ്ക്ക് ഉള്ള മരുന്നും ഭക്ഷണവും കൊടുത്ത് ശ്യാമയും കഴിക്ക്. ഞാനും വരാം വാ.”
അതും പറഞ്ഞു സുചിത്ര ശ്യാമയെ കൂട്ടി അമ്മയുടെ മുറിയിലേക്ക് പോയി. ശ്യാമ അമ്മയ്ക്ക് ഉള്ള മരുന്ന് എടുത്തു കൊടുത്തു. സുചിത്ര അവിടെ ഇരുന്ന് അവിടെ വെച്ച മരുന്നുകളും അമ്മയുടെ മെഡിക്കൽ സർട്ടിഫിക്കറ്റും എല്ലാം എടുത്തു നോക്കി.
പിന്നെ അമ്മയുടെ അസുഖത്തെ കുറിച്ചും മറ്റും അവിടെ തന്നെ ഇരുന്നു സംസാരിച്ചു. അങ്ങനെ അവർ ഭക്ഷണം കഴിച്ചു കഴിഞ്ഞു റൂമിൽ വന്നപ്പോൾ സുചിത്ര പറഞ്ഞു.
“അതേ എന്റെ ശ്യാമ കുട്ടി ഇവിടെ തനിച്ചു കിടന്ന് ഉറങ്ങിക്കോ. ഞാൻ മുകളിൽ പോയി അപ്പു ഏട്ടന്റെ കൂടെ കിടന്നോളും. ”
ശ്യാമയുടെ മുഖം ചെറുതായി ഇരുണ്ടു. എന്നിട്ട് ചോദിച്ചു.
“അപ്പു ഏട്ടൻ സമ്മതിക്കുമോ.. വിവാഹത്തിന് മുൻപ് അങ്ങനെ കിടക്കാൻ.?.”
“എന്താ സമ്മതിക്കാതെ…? എന്തായാലും വിവാഹം കഴിക്കാൻ പോകുന്നവർ അല്ലേ..? പിന്നെ എന്താ ?”