“എന്റെ ശ്യാമേ. നീ അപ്പു ഏട്ടന് ഭക്ഷണം വാരി കൊടുത്തെന്നു വെച്ചിട്ടോ കുളിപ്പിച്ചെന്ന് വെച്ചിട്ടോ എനിക്ക് ഒന്നും ഇല്ല. എനിക്ക് ഒന്നും തോന്നുകയും ഇല്ല. എന്റെ അപ്പു ഏട്ടനെ എനിക്ക് അറിയാം. എനിക്ക് വിശ്വാസവും ആണ്. അതുകൊണ്ട് മടിച്ചു നിൽക്കാതെ വാരി കൊടുത്തിട്ട് താഴെ വന്നാൽ മതി. ഞാൻ താഴെ അമ്മയുടെ മുറിയിൽ കാണും. കേട്ടല്ലോ..?”
അതും പറഞ്ഞു സുചിത്ര താഴേക്ക് പോയി.
” അപ്പു ഏട്ടാ. ” സുചിത്ര പോയപ്പോൾ ശ്യാമ വിളിച്ചു.
“മ്. എന്താ.?” സുധി ചോദിച്ചു.
“ആ ചേച്ചി പറഞ്ഞത് സത്യം ആണോ..? ”
“എന്ത് പറഞ്ഞത്..? സുചി എന്താ പറഞ്ഞത്..?”
“അപ്പു ഏട്ടനും ചേച്ചിയും വിവാഹം കഴിക്കാൻ പോവുകയാണെന്ന്..? ”
“മ്. സത്യമാണ്. ഞങ്ങളുടെ വിവാഹം ആണ്..”
അത് കേട്ട് ശ്യാമയുടെ കണ്ണുകൾ നിറഞ്ഞു. എന്നിട്ട് ചോദിച്ചു
“പിന്നെ എന്തിനാ . എന്നോട് അങ്ങനെയൊക്കെ പെരുമാറിയത്..? എന്നോട് എന്നെ ഇഷ്ട്ടം ആണെന്നും എന്നെയാണ് വിവാഹം കഴിക്കാൻ ആഗ്രഹം എന്നും പറഞ്ഞത്. അത് വെറും കള്ളം ആയിരുന്നോ. എന്റെ ശരീരം മാത്രം മോഹിച്ചു പറഞ്ഞതാണോ.. എന്റെ ശരീരം ആണോ അപ്പു ഏട്ടന് വേണ്ടത്..? ”
“ശ്യാമേ… എനിക്ക് നിന്നെ ഇഷ്ട്ടം ആണ്. വിവാഹം കഴിക്കാൻ ഇപ്പോഴും ആഗ്രഹിക്കുന്നത് നിന്നെ തന്നെയാണ്. പക്ഷെ നീ ഇപ്പോഴും എന്നോട് സമ്മതം പറയുന്നില്ലല്ലോ..? എനിക്ക് നിന്റെ ശരീരവും മനസ്സും രണ്ടും വേണം. നീ സമ്മതം പറഞ്ഞാൽ ഇപ്പോൾ ഇവിടെ വെച്ച് ഞാൻ നിന്നെ വിവാഹം കഴിക്കും. പറ നിനക്ക് സമ്മതം ആണോ..?”