സുചിത്ര പറഞ്ഞു
“അപ്പു ഏട്ടന് വിശക്കുന്നില്ലേ..? ഞാൻ ഇനിയും ദോശ ചുട്ട് കൊണ്ട് വരാം. ചേച്ചി ഇവിടെ ഇരുന്ന് കഴിച്ചോ.”
അതും പറഞ്ഞു. ശ്യാമ താഴേക്ക് പോയി. കുറച്ചു ദോശ മാവും കൂടെ ബാക്കി ഉണ്ടായിരുന്നു അത് മുഴുവൻ ചുട്ട്. അതും എടുത്തു ശ്യാമ മുകളിലേക്ക് ചെന്നു.
അപ്പോൾ സുധിയും സൂചിത്രയും കിടക്കയിൽ ഇരുന്ന് എന്തോ പറഞ്ഞ് ചിരിക്കുകയായിരുന്നു. ശ്യാമ കയറി വന്നു. സൂചിത്രയുടെ പാത്രത്തിൽ ദോശ ഇട്ട് കൊടുത്തു.
“എനിക്ക് മതിയെടി പെണ്ണേ.. ഇനി നീ അപ്പു ഏട്ടന് കൊടുത്തോ.. കൂടെ നീയും കഴിച്ചോ.. അപ്പോഴേക്കും ഞാൻ കൈകഴുകിയിട്ട് വരാം. നീ കൊടുക്കുന്നതാ അപ്പു ഏട്ടന് ഇഷ്ട്ടം. എന്തായാലും കുറച്ചു നാൾ എന്റെ അപ്പു ഏട്ടനെ നീ നോക്കിയതല്ലേ. അതുകൊണ്ട് നിന്റെ ആ അവകാശം ഞാൻ കളയുന്നില്ല. ”
അതും പറഞ്ഞു സുചിത്ര താൻ കഴിച്ച പാത്രവുമായി കഴുകാനായി പോകാൻ നോക്കിയപ്പോൾ ശ്യാമ പറഞ്ഞു.
“അത് വേണ്ട ചേച്ചി. ചേച്ചി തന്നെ അപ്പു ഏട്ടന് കൊടുത്തോ.. പാത്രം ഞാൻ കഴുകിക്കോളും. എല്ലാം അവിടെ വെച്ചാൽ മതി. ഞാൻ എടുത്തോളാം.”
“എന്നിട്ട് വേണം നിന്റെ അപ്പു ഏട്ടൻ എന്നെ വഴക്ക് പറയാൻ ഞാൻ നിന്നെ ബുദ്ധിമുട്ടിച്ചെന്നു പറഞ്ഞു. അതുകൊണ്ട് അതൊന്നും വേണ്ട ശ്യാമ തന്നെ കൊടുത്താൽ മതി. പാത്രം ഞാൻ തന്നെ കഴുകിക്കോളാം”
ശ്യാമ സുധിയുടെ മുഖത്തേക്ക് നോക്കി. അത് കണ്ടു സുചിത്ര ശ്യാമയെ പിടിച്ചു സുധിയുടെ അടുത്ത് ഇരുത്തി. എന്നിട്ട് പറഞ്ഞു.