ശ്യാമ താഴേക്ക് പോകാൻ നോക്കി.
” എന്റെ സുചി. നീ എന്തിനാ ഈ പാവം ശ്യാമയെ ബുദ്ധിമുട്ടിക്കുന്നത്..? നിനക്ക് വേണ്ടത് കഴിച്ചോ. എനിക്ക് ഇപ്പോൾ വേണ്ട. ഞാൻ പിന്നെ കഴിച്ചോളും.. ശ്യാമേ. നിനക്ക് എന്തെങ്കിലും ജോലി ഉണ്ടെങ്കിൽ താഴേക്ക് പോയിക്കോ. ”
ശ്യാമ അവിടെ നിന്ന് സൂചിത്രയെ നോക്കി.
“എന്നെ എന്തിനാ നോക്കുന്നത്. നിന്റെ അപ്പു ഏട്ടൻ അല്ലേ നിന്നോട് പോകാൻ പറഞ്ഞത്. നിനക്ക് ഇവിടെ ഞങ്ങളുടെ കൂടെ ഇരിക്കാൻ ബുദ്ധിമുട്ട് ആണെങ്കിൽ നീ പോയിക്കോ..?”
ശ്യാമ എന്ത് ചെയ്യണം എന്ന് അറിയാതെ അവിടെ നിന്നു പോയി. അപ്പോൾ സുചിത്ര ചിരിച്ചു.
“എന്റെ ശ്യാമ കുട്ടി. ഇങ്ങനെ പേടിച്ചാൽ എങ്ങനെയാ..? ഞാൻ ചുമ്മാ പറഞ്ഞതല്ലേ..? നീ താഴേക്കു പൊയ്ക്കോടി പെണ്ണെ. പോയിട്ട് രാത്രിയിൽ കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്ക്..” സുചിത്ര പറഞ്ഞു.
“ഇനി രാത്രീയിലും വേണോ…? നീ ഇന്ന് ഒന്നും കഴിച്ചില്ലേ..?” സുധി ചോദിച്ചു.
“പിന്നെ!! . ഞാൻ ഉച്ചയ്ക്ക് കഴിച്ചതാ. പിന്നെ ഒന്നും കഴിച്ചില്ല. ഭയങ്കര വിശപ്പ്. പിന്നെ ശ്യാമയെ പോലെ തന്നെ ശ്യാമയുടെ കറിയും നല്ലതാ. ”
“പിന്നെ ഒരു വല്ലാത്ത വിശപ്പ് തന്നെ. അല്ലേ ശ്യാമേ..?” സുധി തമാശയായി ശ്യാമയോട് ചോദിച്ചു
“അതിനെന്താ അപ്പു ഏട്ടാ. ചേച്ചിക്ക് വിശന്നിട്ടല്ലേ…? ചേച്ചി കഴിച്ചോട്ടെന്നെ..? ” ശ്യാമ പറഞ്ഞു.
“അങ്ങനെ പറഞ്ഞു കൊടുക്ക് ശ്യാമേ. അല്ലെങ്കിലും ഈ അപ്പു ഏട്ടൻ എപ്പോഴും ഇങ്ങനെയാ. തിന്നുകയും ഇല്ല. തീറ്റിക്കുകയും ഇല്ല. ഞാനും വരുന്നു പെണ്ണേ.. അപ്പു ഏട്ടന് വേണ്ടെങ്കിൽ നമുക്ക് ഇതെല്ലാം എടുത്തു താഴേക്കു തന്നെ പോകാം. “