“നിക്കെടാ മൈരേ!”
കലിയടക്കാതെ ഞാന്‍ അലറി. അപ്പോഴേക്കും മോഹന്‍ അങ്കിള്‍ ഗേറ്റ് തുറന്ന്, റോഡില്‍ എത്തിയിരുന്നു.
പിന്നാലെ കുതിച്ച് ചെന്ന്, അയാളെ പിടിച്ചു നിര്‍ത്തി, അറഞ്ചും പുറഞ്ചും തല്ലി അയാളെ നിലം പരിശാക്കാനാണ് ഞാന്‍ പിന്നാലെ ഓടിയത്.
പക്ഷെ, പിമ്പില്‍ നിന്നും തോളില്‍ രേഖയുടെ കൈ അമര്‍ന്നപ്പോള്‍ ഞാന്‍ പെട്ടെന്ന് നിന്നു.
“ശരത്ത്…!”
ഭയന്ന്, ദയനീയമായ സ്വരത്തില്‍ അവളെന്നെ വിളിച്ചു.
കലിപ്പിന്റെ അത്യുച്ച ഭാവത്തില്‍ ഞാന്‍ അവളെ നോക്കി.
“എന്നാ?”
കൊല്ലാനുള്ള ദേഷ്യത്തില്‍ ഞാന്‍ ചോദിച്ചു.
“പ്ലീസ്, ശരത്ത്…ഐം സോറി…അറിയാതെ…”
അവള്‍ കൈകള്‍ കൂപ്പി.
“അറിയാതെയോ?”
ഞാന്‍ ഗര്‍ജ്ജിച്ചു. അവളുടെ കൈ ഞാന്‍ എന്‍റെ തോളില്‍ നിന്നും ബലമായി വിടുവിച്ചു.
“എന്ത് അറിയാതേന്ന്? എന്നാ വൃത്തികേടാടീ ഇവിടെ നടക്കുന്നെ? എന്നാ ഇത്? എഹ്?”
കലി കയറി എന്നെ വിറയ്ക്കാന്‍ തുടങ്ങി. രേഖയുടെ കണ്ണുകള്‍ നിറഞ്ഞു. കണ്ണുനീര്‍ കവിളിലൂടെ ഒഴുകിയിറങ്ങാന്‍ തുടങ്ങി. അവളെന്നെ കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചു. കലിപ്പോടെ ഞാന്‍ അവളെ തള്ളി മാറ്റി.
“ചോദിച്ചേന് സമാധാനം പറയെടീ!”
ഞാന്‍ അലറി. ആദ്യമായാണ് ഞാന്‍ രേഖയോട് ദേഷ്യപ്പെടുന്നത്. “എടീ” എന്നുപോലും ഞാന്‍ അവളെ വിളിച്ചിട്ടില്ല. പ്രണയത്തോടെയല്ലാതെ ഞാനവളെ നോക്കിയിട്ട് പോലുമില്ല.
“ശരത്ത്, പ്ലീസ്…ഡോര്‍ അടയ്ക്ക്..അയലോക്കംകാര്…!”