“ഉം… മുഖത്തേക്ക് നോക്കൂലെന്നേ ഉള്ളൂ… വേറെ പലേടത്തേക്കും നോക്കും എന്നാ എനിക്ക് തോന്നുന്നേ…”..
ഹേമ കുസൃതിയോടെ പറഞ്ഞു..
“ദേ, കുട്ടേട്ടനെ പറ്റി വേണ്ടാതീനം പറയരുത്… നിനക്കൊറ്റ ദിവസത്തെ പരിചയമല്ലേ ഉള്ളൂ… ഞാൻ കൊറേ കാലായി കുട്ടേട്ടനെ കാണുന്നതാ…”..
“ എന്താണ്… കുട്ടേട്ടനെ പറഞ്ഞപ്പോ ഒരു പൊള്ളൽ… ?”..
“എന്ത് പൊള്ളൽ… ?.
എനിക്കൊരു പൊള്ളലുമില്ല… “..
മുഖത്ത് വന്ന ഭാവമാറ്റം ലക്ഷ്മി വിദഗ്ദമായി മറച്ചു..എങ്കിലും ആ മുഖത്തെ ശോണിമ കൃത്യമായി ഹേമ കണ്ട് പിടിച്ചു..
“നിനക്ക് കുട്ടേട്ടനോട് എന്തേലുമുണ്ടോടീ… ?”..
ഹേമ തുറന്ന് ചോദിച്ചു..
“എന്ത്… ?..ഒന്നുമില്ല… നല്ല പ്രായത്തിൽ തോന്നിയിട്ടില്ല, പിന്നല്ലേ ഈ വയസാം കാലത്ത്… “..
ലക്ഷ്മിയുടെ മുഖത്തെ കള്ള ലക്ഷണം അവൾ പറയുന്നത് നുണയാണെന്ന് എഴുതി വെച്ചിരുന്നു..
“വയസാം കാലോ..?.
ആർക്ക്… ?.
ദേ, നിനക്കും എനിക്കും ഒരേ പ്രായാ… എനിക്ക് വയസായിട്ടൊന്നുമില്ല… എടീ പൊട്ടീ… മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കാത്ത പ്രായാ ഇത്…”..
“അതെന്താ… നീ ഉറങ്ങാറില്ലേ… ?”.
“ ഞാനുറങ്ങാറുണ്ട്… എന്നെ ഉറക്കിത്തരാൻ എന്റെ ബാലേട്ടനുണ്ട്… “
“ആര്… ആ കള്ളുകുടിയനോ… ?.
അവനുറക്കീട്ട് നീ ഉറങ്ങിയത് തന്നെ… കിഴങ്ങൻ… “..
“ദേ,എന്റെ ബാലേട്ടനെ പറഞ്ഞാലുണ്ടല്ലോ…”..