“ ബാപ്പക്ക് എൻ്റെ ഫോട്ടോ ഇഷ്ടായോ?”
“ ഉം”
“ഏതു ഫോട്ടോയാ”
ഒരു നിമിഷം ബഷീർ ആലോചിച്ചു.
“ എല്ലാം ഇഷ്ടായെടാ”
“ എന്നാലും?”
“ അത്..”
“ഏതായാലും പറ”
“ അത്…
നീ പുറം തിരിഞ്ഞ് ക്യാമറയിലേകു നോക്കുന്നില്ലേ? ആ ചിത്രം”
പറഞ്ഞു കഴിഞ്ഞ് താനതെ ങ്ങനെ പറഞ്ഞെന്നയാൾ അത്ഭുതപ്പെട്ടു.
“ അതെന്നാ ?”
ഷാഹുൽ ബഷീറിൻ്റെ കണ്ണുകളിലേക്ക് നോക്കിയാണത് ചോദിച്ചത്.
“അതെന്താണെന്നു നീ ആലോചിച്ചാ മതി’
അയാൾക്കും മോനോടുള്ള സംസാരം രസം പിടിച്ചു.
“ ആ ഫോട്ടോ ഞാൻ എടുക്കാൻ ഒരു കാരണമുണ്ട്”
“അതെന്താടാ?”
“ ബാപ്പ ആലോചിച്ചു നോക്ക് …” അവൻ്റെ മുഖത്തൊരു കുമ്പൃതിച്ചിരി.
ബഷീറിനു എത്ര ആലോചിച്ചിട്ടും മനസിലായില്ല.
“ നീ ചോറുണ്ണാൻ വരുന്നില്ലേ?? “ വാതിലനടുത്തെത്തി ഭാര്യ ചോദിക്കുന്നത് അയാൾ കണ്ടു പെട്ടെന്ന് ഷാഹുൽ ടീഷർട്ട് എടുത്തു ധരിച്ചു.” ആരാടാ ? ബാപ്പയാണോ?” എന്നു ചോദിച്ചു കൊണ്ട് സുഹ്റ വീഡിയോ കോളിലേക്ക് വന്നു. മകൻ്റെ മുഖത്ത് ഒരു നിരാശ പോലെ …
തനിക്കു തോന്നിയതാണോ?
“ എന്താ ബാപ്പേം മോനും കൂടി രഹസ്യം?”
“ ഒന്നുല്ലടി”
പിന്നെ ഭാര്യയുമായി കുറച്ചു നേരം കൂടി സംസാരിച്ച് വീഡിയോ കോൾ അവസാനിപ്പിച്ചു അയാൾ . അപ്പോഴേക്കു ഷാഹുൽ ചോറുണ്ണാൻ പോയിക്കഴിഞ്ഞിരുന്നു.
രാവിലെ ഡ്യൂട്ടിക്ക് റെഡിയായി പോകാൻ തുടങ്ങിയപ്പോൾ വാട്ട്സപ്പ് നോട്ടിഫിക്കേഷൻ വീണ്ടും. തുറന്നു നോക്കിയപ്പോൾ ഷാഹുൽ ഒരു ‘പാറപ്പുറത്ത് ഇരിക്കുന്ന ഫോട്ടോ. കുറച്ചുകൂടി വ്യക്തമായി കൊഴുത്ത തുടകൾ കാണുന്ന ഒരു ചിത്രം.