കുതിക്കാൻ കൊതിക്കുന്നവർ 1 [സ്പൾബർ]

Posted by

 

അന്നത്തേക്ക് വെക്കാനുള്ള അരിയും സാധനങ്ങളും കൊടുത്താണ് ലക്ഷ്മി, ഹേമയെ പറഞ്ഞയച്ചത്…

രാത്രി താൻ കോലോത്തേക്ക് പണിക്ക് പോവുന്ന വിവരം ഹേമ, ബാലനോട് പറഞ്ഞു..അവൾ വിളമ്പിക്കൊടുന്ന ചോറ് കഴിച്ച് ഒന്നും മിണ്ടാതെ ബാലൻ ഉറങ്ങാനായി പോയി.. ഹേമക്ക് സങ്കടം തോന്നി.. ദേഷ്യവും..അവളും കുറച്ച് ചോറ് വാരിത്തിന്ന് കിടന്നു..

 

വർഷങ്ങളോളം അമ്മ ജോലി ചെയ്ത കോലോത്തേക്ക് താനും പണിക്ക് പോവുകയാണ്..തന്റെ ഭർത്താവിന്റെ പിടിപ്പ് കേട് കൊണ്ട് മാത്രം..അവിടെ പലപ്പോഴും പോയിട്ടുണ്ടെങ്കിലും തമ്പുരാട്ടിയെ മാത്രേ പരിചയമുള്ളൂ..ആകെയൊരാശ്വാസം ലക്ഷ്മി ഉണ്ടെന്നതാണ്..ലക്ഷ്മിയുടെ അമ്മയും കോലോത്തെ പണിക്കാരിയായിരുന്നു..

എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് വിവാഹം നീണ്ട് പോയ ലക്ഷ്മി,അമ്മയെ വീട്ടിലിരുത്തി കോലോത്തേക്ക് പണിക്ക് പോവുകയായിരുന്നു..ഒട്ടും ഉടയാത്ത ശരീരവും,നല്ല ആരോഗ്യവുമുളള ലക്ഷ്മി ചുറുചുറുക്കോടെ കോലോത്തെ ജോലി ചെയ്തു..

 

✍️…

 

അതിരാവിലെത്തന്നെ ലക്ഷ്മിയോടൊപ്പം കോലോത്തേക്ക് നടക്കുകയാണ് ഹേമ… ഒരു പാടവും, തെങ്ങിൻ പുരയിടവും കഴിഞ്ഞ് വേണം കോലോത്തെത്താൻ.. ഹേമക്ക് ഇത്ര നേരത്തേ ചെല്ലണമെന്നില്ല.. ലക്ഷ്മിക്ക് അടുക്കളപ്പണിയായത് കൊണ്ട് അവൾക്ക് നേരത്തേ ചെല്ലണം.. ഒറ്റക്ക് പോവാൻ പേടിയുള്ളത് കൊണ്ടാണ് ഹേമ, ലക്ഷ്മിയോടൊപ്പം പോന്നത്..

 

“ കോലോത്ത് ശരിക്കും എത്ര പേരുണ്ടെടീ…?”..

 

നടക്കുന്നതിനിടയിൽ ഹേമ ചോദിച്ചു..

 

“അവിടെ മൊത്തം എട്ട് പേരുണ്ട്…രണ്ട് കുട്ടികളും… തമ്പുരാനും തമ്പുരാട്ടിയും,

Leave a Reply

Your email address will not be published. Required fields are marked *