നീ ഇവിടെ നിന്നോ… കല്യാണി ചെയ്ത പണി എല്ലാമൊന്നും നീ ചെയ്യണ്ട… അടുക്കളപ്പണിക്ക് ലക്ഷ്മിയുണ്ടല്ലാ…”..
മുന്നിൽ കണ്ണീരൊലിപ്പിച്ച് നിൽക്കുന്ന ഹേമയോട് സാവിത്രി തമ്പുരാട്ടി പറഞ്ഞു.. ഹേമ കൂപ്പുകയ്യോടെ തലയാട്ടി..
“നീ അകത്തെ കാര്യം മാത്രം നോക്കിയാ മതി… തറയെല്ലാം അടിച്ച് തുടക്കണം..
മുറികളെല്ലാം വൃത്തിയാക്കണം… പിന്നെ അലക്കണം… അലക്കാൻ വാഷിംഗ് മെഷീനുണ്ട്… അതിലിട്ടാ അലക്കി ഉണക്കിയിങ്ങ് തരും… അപ്പോ ഇന്ന് തുടങ്ങുന്നോ, അതോ നാളെ മതിയോ…?”.
“ അത്… ഞാൻ… നാളെ വരാം…”
വിറയലോടെ ഹേമ പറഞ്ഞു..
“ശരി… നീ ഏതായാലും ചായ കുടിച്ചിട്ട് പോയാ മതി… അടുക്കളയിലേക്ക് ചെല്ല്… അവിടെ ലക്ഷ്മിയുണ്ടാവും…”
ഹേമ പിന്നാമ്പുറത്ത് കൂടി അടുക്കളയിലേക്ക് ചെന്നു…
“എടീ ഹേമേ… നീ എപ്പഴാടീ വന്നേ…?”..
ഹേമയെ കണ്ട് ലക്ഷ്മി സന്തോഷത്തോടെ ചോദിച്ചു..
“ കൊറേ നേരായെടീ ഞാൻ വന്നിട്ട്…തമ്പുരാട്ടിയോട് സംസാരിച്ച് നിൽക്കുകയായിരുന്നു…”..
ഹേമയും,ലക്ഷ്മിയും കൂട്ടുകാരാണ്..
“എന്നിട്ടെന്ത് തീരുമാനിച്ചു…. ?”..
“എന്ത് തീരുമാനിക്കാൻ… ?.
ജീവിക്കണ്ടേ… ?”..
“ഉം… അതാ നല്ലത്… ഇവിടെ നല്ല സുഖാടീ… നമുക്കിവിടെ അടിച്ച് പൊളിച്ച് ജീവിക്കാം… നീ ഇന്ന് പണി തുടങ്ങുന്നുണ്ടോ… ?”..
“ നാളെ വന്നാ പോരേടീ…?”..
“ഉം… എന്നാ നാളെ രാവിലെ ഐശ്വര്യമായിങ്ങോട്ട് പോര്… ഇപ്പം നീയീ ചായ കുടിക്ക്…”..
ലക്ഷ്മി ഒരു പാത്രത്തിൽ നാലഞ്ച് ഇഢലിയും ചായയും ടേബിളിലേക്ക് വെച്ചു..അത് സ്വാദോടെ കഴിച്ച് നാളെ വരാം എന്ന് പറഞ്ഞ് ഹേമ പോയി..