അതെടുത്തവൾ പുറത്ത് കൊണ്ടു വെച്ച് മുറി അടിച്ച് തുടച്ചു..ബാത്ത്റൂമിൽ കയറി അതും കഴുകി വൃത്തിയാക്കി..
“ആ വാതിലൊന്ന് മുട്ടി നോക്ക്… അവളെണീറ്റാ അതും കൂടി വൃത്തിയാക്ക്… ഇല്ലേൽ പിന്നെ നോക്കാം..”..
നിളയുടെ മുറി ചൂണ്ടിക്കാണിച്ച് തമ്പുരാട്ടി പറഞ്ഞു.. ഹേമ ചെന്ന് വാതിലിൽ മുട്ടി..
“കുറ്റിയിട്ടിട്ടില്ല…”..
ഉള്ളിൽ നിന്ന് ശബ്ദം കേട്ടു.. ഹേമ പതിയെ വാതിൽ തള്ളിത്തുറന്നു.. വാതിലിന് നേരെയിട്ട സപ്രമഞ്ചക്കട്ടിലിൽ കഴുത്ത് വരെ പുതപ്പിട്ട് മൂടിക്കിടക്കുന്ന പെണ്ണിന്റെ അതി സുന്ദരമായ മുഖത്തേക്കാണ് ഹേമ നോക്കിയത്..
“ഉം… ?.
ആരാ… ?”..
പുഛത്തോടെ നിള ചോദിച്ചു..
“ ഞാൻ… ഇവിടെയുണ്ടായിരുന്ന… കല്യാണിയമ്മേടെ…”..
“ഓ… പുതിയ പണിക്കാരി… എന്താ നിന്റെ പേര്… ?”..
നിളക്ക് പുഛം തന്നെ..
“ ഹേമ…”..
“ഉം… നീ ചെന്ന് ആ ബാത്ത്റൂമൊന്ന് കഴുകിയിട്… എന്നിട്ട് വേണം എനിക്ക് കുളിക്കാൻ…”..
ഹേമ വേഗം ബാത്ത്റൂമിലേക്ക് കയറി..
അവിടെ ഒരു മൂലക്ക് കുറേ വസ്ത്രങ്ങൾ കൂട്ടിയിട്ടിട്ടുണ്ട്..അതെല്ലാം എടുത്തവൾ ബക്കറ്റിലാക്കി.. അതിൽ പാന്റീസ് തന്നെ നാലെഞ്ചണ്ണമുണ്ട്.. ബ്രാകളും..
നേരത്തേ രേഷ്മയിട്ട് കണ്ടത് പോലത്തെ പളപളപ്പുള്ള നൈറ്റ് ഡ്രസുകളുണ്ട്..ചരടിൽ കോർത്ത ചെറിയ തുണിക്കഷ്ണം നിളയുടെ പാന്റിയാണെന്നറിഞ്ഞ ഹേമക്ക് നാണം തോന്നി..
എല്ലാം ബക്കറ്റിലാക്കി അവൾ ബാത്ത്റൂം വൃത്തിയായി കഴുകി..ഒരു ഷെൽഫിൽ പലതരം ക്രീമുകളും,മറ്റെന്തൊക്കെയോ ഉണ്ട്..അതെല്ലാം പുറത്തെടുത്ത് ഷെൽഫ് തുടച്ച് വൃത്തിയാക്കി തിരിച്ച് വെച്ചു..