ഒരു സാരീ അയാൾ നിസാരം ആയി പറഞ്ഞു കൊണ്ട് ഹാളിൽ ഇട്ടിരുന്ന കസേരയിൽ ഇരുന്നു.. ഏട്ടാ ഇപ്പൊ ചായ ഇട്ടു തരാം ട്ടോ എന്ന് പറഞ്ഞു അമ്മ അകത്തേക്ക് പോകാൻ ഒരുങ്ങിയപ്പോ.. ഓഹ്.. വേണ്ടടി.. വരുന്ന വഴി നമ്മൾ കുടിച്ചത് അല്ലെ എന്ന് അയാൾ പറഞ്ഞപ്പോ അമ്മ എന്നേ ഒന്ന് പാളി നോക്കി.. നെറുകിൽ നിന്ന് മുടിയിലേക്കും നെറ്റിയിലെക്കും പടർന്ന കയറിയ അമ്മയുടെ സിന്ദൂരം കണ്ടപ്പോ തന്നെ എനിക്ക് എന്തൊക്കെയോ സംശയം തോന്നി തുടങ്ങി..
അമ്മ ഒന്നും മിണ്ടാത്തെ അകത്തേക്ക് കയറി പോയി.. നീ ഇപ്പൊ എന്ത് ചെയ്യുവാ..? ജോലി വല്ലോം ആയോ..? സുരേഷ് മാമൻ ചോദിച്ചപ്പോ.. മ്മ്മ്.. ആയി.. എന്ന് ഞാൻ പറഞ്ഞു.. മ്മ്മ്.. അവൾ പറഞ്ഞാരുന്നു.. നിനക്ക് എന്റെ കമ്പനിയിൽ തന്നെ നിന്നാൽ പോരാരുന്നോ.. എന്ന് അയാൾ എന്നെ നോക്കി പുച്ഛത്തോടെ പറഞ്ഞപ്പോ വലത്തേ കാൽ ഉയർത്തി ഒരു ചവിട്ടു കൊടുക്കാൻ ആണ് തോന്നിയത്.. പക്ഷെ അപ്പൊ ഞാൻ ഒന്നും മിണ്ടിയില്ല കാരണം റൂമിൽ നിന്ന് മുടി ചുറ്റി കെട്ടി ഇറങ്ങി വന്ന അമ്മ ഞങ്ങൾ സംസാരിക്കുന്നത് നോക്കിയിട്ടാണ് അടുക്കളയിലേക്ക് പോയത്..
ഞാൻ ഒന്നും മിണ്ടാത്തെ ഹാളിൽ തന്നെയിരുന്നു.. നീ ഒന്നും കഴിച്ചില്ലേ മോനു.. അമ്മ കാപ്പി ഒക്കെ ഉണ്ടാക്കി വെച്ചത് ആണല്ലോ..? എന്ന് ചോദിച്ചു കൊണ്ട് അമ്മ വന്നപ്പോ.. ഒരുമിച്ച് കഴിക്കാൻ ഇരുന്നതാ.. മണിക്കുട്ടൻ പറഞ്ഞപ്പോ സുലേഖ തല താഴ്ത്തി കുറ്റബോധം കൊണ്ട്.. വരുന്ന വഴി എനിക്ക് നന്നായി വിശന്നപ്പോ ഞാനും ഇവളും കൂടി ചായ കുടിക്കാൻ കയറിയത അപ്പൊ തോന്നി ഇവളുടെ പിറന്നാളിന് ഒരു മസാല ദോശ വാങ്ങി കൊടുക്കാം എന്ന്.. സുരേഷ് നിസാര മട്ടിൽ പറഞ്ഞപ്പോ നിറഞ്ഞു വന്ന മണിക്കുട്ടന്റെ കണ്ണുകളിലേക്ക് ഒരു നോട്ടം നോക്കി സുലേഖ സുരേഷിന് ചായ കൊടുത്തു..