ഞാൻ: ഉറപ്പായും പറ്റും പക്ഷെ അപ്പോൾ അവിടെ ഞാൻ ആവില്ല, എന്റെ സ്നേഹം ഇഷ്ടം ഒന്നും എനിക്ക് ശെരിക്കും എക്സ്പ്രസ്സ് ചെയ്യാൻ പറ്റില്ല, കാരണം ചിലപ്പോൾ എന്റെ മനസ്സിൽ ഞാൻ എന്ത് ചെയ്താൽ ആവും ശെരി എന്ത് ചെയ്താൽ ആവും തെറ്റ് എന്ന ചോദ്യങ്ങൾ എപ്പോഴും ഉണ്ടാവും, ഇത് just പല കാരണങ്ങളാൽ ഒന്ന് മാത്രം, ഞാൻ, ഞാനായി ഇരിക്കുന്നതാണ് നല്ലത്.
അഞ്ചു: എല്ലാത്തിനും ഉത്തരം ഉണ്ട് but that makes sense. പാറുനെ എനിക്കൊന്നു കാണണം, സംസാരിക്കണം പറ്റുമോ???
ഞാൻ: അവളോട് ചോദിക്കട്ടെ, എന്നിട്ട് അവൾക്കും ok ആണേൽ സംസാരിച്ചോ. അവളുടെ പ്രൈവസി ഒക്കെ നോക്കണ്ടേ???
അഞ്ചു: അഹ് അത് വേണം, താല്പര്യം ഉണ്ടെങ്കിൽ പറയു എനിക്ക് താല്പര്യം ആണ്.
ഞാൻ: ok പിന്നെ അറിയാതെ പോലും ഇന്ന് പിങ്കിയുടെ മുന്നിൽ വെച്ച് പാറുന്റെ കാര്യങ്ങൾ പറയരുത്, പിന്നെ ഇന്നത്തെ ഹാഫ് day leave നേരത്തെ പ്ലാൻ ചെയ്തതാണ് പക്ഷെ മഴ കാരണം പ്ലാൻ drop ആയി so ഉറങ്ങാൻ പോവാ എന്ന് പറഞ്ഞാൽ മതി ok
ഞാൻ: done done
ഞങ്ങൾ അത് പറഞ്ഞ് തീരുകയും പിങ്കി ഡോർ തുറന്ന് വെളിയിൽ വന്നു
പിങ്കി: good മോർണിംഗ് guys
ഞങ്ങൾ: good മോർണിംഗ്
അഞ്ചു: ഹാങ്ങോവർ ഉണ്ടോ?
പിങ്കി: കുറച്ച്, പക്ഷെ വീട്ടിൽ ചിലപ്പോ scene ആവും, അങ്ങനെ ആയാൽ ഞാൻ നിന്റെ കൂടെ ആയിരുന്നു എന്ന് പറഞ്ഞേക്കണേ അഞ്ചു.
അഞ്ചു: നീ എന്റെ കൂടെ തന്നെ ആയിരുന്നു, വേറെ ആരുടേയും കൂടെ അല്ല, ഇത് എന്റെ വീടാണ് മോളെ….