വിനോദ്: sir എനിക്ക് നാളത്തേക്ക് 3500 രൂപ മതി ഇതാ ബാക്കി 1500
ഞാൻ: അതും താൻ വെച്ചോടോ കുഴപ്പമില്ല
എന്തുമായിക്കോട്ടെ ഏതുമായിക്കോട്ടെ എന്നെ എന്റെ ടീമിലെ പിള്ളേർ ഞെട്ടിച്ചു……
ശ്രേയ: വിനോദ് ഭായ് അകത്ത് വരു,
അഞ്ചു: അതേ ഉള്ളിൽ വാ ഇപ്പോൾ തന്നെ പോകാം
ശരണ്യ: റാം, ഇയാളും വാ ഒരു കാര്യം ഉണ്ട്.
നിവേദിത: വിനോദ്, എന്താ മോൾക്ക് പ്രശ്നം?
വിനോദ്: മോൾക്ക് കിഡ്നി problem ആണ്,
പിങ്കി: എത്ര ചെലവ് വരും വിനോദ് ഭായ്????
വിനോദ്: ഇപ്പൊത്തന്നെ 1 ലക്ഷം ആയി ഇനിയും 2,2.5 ലക്ഷം ചിലവ് വരും,
സ്റ്റീഫൻ: വിനോദ് ഭായ്, ഇവിടെ വന്നിരിക്കാമോ??? റാം ഭായ്, വന്നിരിക്കു
അവർ രണ്ടാളും പോയിരുന്നു, ഞാൻ ഒന്നുമറിയാത്ത പൊട്ടനെപോലെ നിന്നു.
അഞ്ചു: ഭായ്, നിങ്ങൾ വിഷമിക്കേണ്ട, ഞങ്ങളൊക്കെ ഉണ്ടെല്ലോ ഒപ്പം.
ശ്രേയ: അതേ, ഞാൻ ശ്രേയ, ഇത് അഞ്ചു, അത് പിങ്കി, നിവേദിത, സ്റ്റീഫൻ, ശരണ്യ,
അങ്ങനെ അവൾ എല്ലാരേയും പരിചയപ്പെടുത്തി
അഞ്ചു: ഇപ്പോൾ ഈ സമയത്ത് ചോദിക്കുന്നത് ശെരിയല്ല പക്ഷെ നിങ്ങൾ ഞങ്ങളുടെ ഗസ്റ്റ് ആണ്, നിങ്ങൾ കുടിക്കുമോ????
വിനോദ്: കുടിക്കും പക്ഷെ ഇപ്പോൾ വെണ്ട. ഹോസ്പിറ്റലിൽ പോകണം
റാം: അതേ, അതുകൊണ്ട് വെണ്ട.
അഞ്ചു: ശെരി, ഭായിക്ക് ഗൂഗിൾ പേ ഉണ്ടോ???
വിനോദ്: ഉണ്ട് മാഡം
അഞ്ചു: ആ gpay നമ്പർ ഒന്ന് പറയു.
വിനോദ് നമ്പർ പറഞ്ഞു, അഞ്ചു അതിൽ പൈസ അയച്ചു, അങ്ങനെ എല്ലാരും അവരാൽ ആവുന്ന പൈസ അയച്ചു.