പാറുവും ഞാനും തമ്മിൽ 12 [മാർക്കസ്]

Posted by

 

ഞാൻ: തനിക്ക് ഇന്ന് leave വേണോ?

 

അഞ്ചു: കിട്ടിയാൽ കൊള്ളാം, ഹാഫ് day മതി. ഉച്ചക്ക് ഒരു 2 മണിക്ക് ലോഗിൻ ചെയ്യാം ഞാൻ, രോഹന് ok ആണെങ്കിൽ.

 

ഞാൻ: ആയിക്കോട്ടെ. കുഴപ്പമില്ല

 

അഞ്ചു: ഞാൻ advantage എടുക്കുവാണ് എന്ന് തോന്നല്ലേ please

 

ഞാൻ: വെളുപ്പങ്കാലംവരെ എന്റെ കഥ കേട്ടതല്ലേ, അതുകൊണ്ട് ക്ഷമിച്ചിരിക്കുന്നു😂😂😂😂

 

അഞ്ചു:😂😂😂😂😂 അതുകൊണ്ടല്ല, പക്ഷെ ശെരിക്കും നല്ല ഹാങ്ങോവർ ഉണ്ട്‌. ഡാഡിയോട് പറയാൻ പറ്റില്ലല്ലോ എന്താ leave എടുത്തത് എന്ന്, so ഞാൻ ഒന്ന് വീട്ടിൽ പോയി ഒന്ന് ഫ്രഷ് ആയി വന്ന് ഇവിടെ ഉറങ്ങിക്കോട്ടെ????

 

ഞാൻ: oh ആയിക്കോ. പിന്നെ റൂമിൽ ചെന്ന് എന്റേം പറുന്റേം ആ photo അങ്ങ് മാറ്റിയെക്ക്, ഇല്ലങ്കിൽ ഞാൻ എന്റെ പാറുനെ പിങ്കിയുടെ മുന്നിൽ പെങ്ങൾ ആക്കേണ്ടി വരും😂😂😂😂

 

അഞ്ചു അതുകേട്ട് ചിരിച്ചു. അവൾ ഞാൻ പറഞ്ഞപോലെ ചെയ്തു, അവൾ ചെന്നപ്പോൾ പിങ്കി നല്ല ഉറക്കം ആണ്. അഞ്ചു തട്ടിവിളിച്ചിട്ടൊന്നും അവൾ ഉണർന്നില്ലേ.

 

അഞ്ചു: അവൾ ഉണരുന്ന ലക്ഷണമൊന്നും ഇല്ല, കോഫി കുടിച്ചിട്ട് ഞാൻ വേഗം പോയി വരാം, ഒരു 30 മിനിറ്റ്.

 

ഞാൻ: ok വേഗം വരണേ മാഡം 🙏

അറിയാല്ലോ അകത്തൊരു ഭൂതം ഉണ്ട്‌😂😂😂😂.

 

അഞ്ചു ചിരിച്ചിട്ട് കോഫി കുടി തുടർന്നു. ഇടയിൽ അവൾ….

 

അഞ്ചു: അപ്പോൾ എനോട് മാത്രമേ ഈ കഥ പറഞ്ഞിട്ടുള്ളു????

 

ഞാൻ: അതേ, ബാക്കി ഉള്ളവർ ഒക്കെ ഈ കഥയിലെ കഥാപാത്രങ്ങൾ അല്ലെ.

 

അഞ്ചു: അല്ല പാറുന് ഒരു break up ഉണ്ടായില്ലേ രോഹനെ കാണുന്ന മുന്നേ???

Leave a Reply

Your email address will not be published. Required fields are marked *