ജീവിതത്തിൽ എടുത്ത തീരുമാനങ്ങൾ പലതും നമ്മൾക്കു മാറ്റേണ്ടി വരുമല്ലോ… അങ്ങനെയാണ് ഒരിക്കലും കയറില്ലെന്നു വെച്ച ആ വീട്ടിൽ കയറേണ്ടി വന്നതും ശങ്കരൻ കൂട്ടി അദ്ദേഹം അന്ന് പറഞ്ഞപോലെ അവർക്കൊരാശ്രയമായി ഞാൻ മാറേണ്ടി വന്നതും…
ഒരു വർഷത്തിനു മുന്നെയാണ് മദ്യപിച്ചു ലക്ക് കേട്ട ഒരു രാത്രിയിൽ
” കരളുകൾ നൽകുവാനാവില്ല ഹൃദയമേ മുഴുവനും കൊണ്ടുപോയ് ലഹരിയുടെ പക്ഷികൾ ” എന്ന കവിതയും ചൊല്ലി ശങ്കരമംഗലം വീടിന്റെ മുന്നിലുള്ള വഴിയിലൂടെ ആടി ആടി നടന്നു പോയിരുന്ന എന്റെ ചെവിയിലേക്ക് ഒരു നിലവിളി ശബ്ദം കടന്നെത്തിയത്
” ആരെങ്കിലും ഓടി വരണേ…. ”
മദ്യത്തിന്റ പെരുപ്പിൽ അറിയാതെ ഓടി കയറിപ്പോയി… ചെന്നപ്പോൾ ശ്രീകണ്ഠൻ അദ്ദേഹം നിലത്തു കിടക്കുന്നു അലറി വിളിക്കുന്ന സൗദമിനി അമ്മയും… എനിക്കെന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു..
എന്താടാ നോക്കി നിൽക്കുന്നത്… പിടിക്കാൻ ആശുപത്രിയിൽ കൊണ്ട് പോകണം..
ഹൃദയമില്ലാത്ത ശ്രീകണ്ഠന് ഹൃദയ സ്തംഭനം..
പിന്നെ ഒന്നും നോക്കിയില്ല പിടിച്ചു വണ്ടിയിൽ കയറ്റി… ബോധം കുറേശെ വരാൻ തുടങ്ങിയ ഞാൻ മാരുതി ആൾട്ടോയുടെ അക്ക്സിലറേറ്ററിൽ പരമാവധി ചവിട്ടി താഴ്ത്തി… എങ്ങനെയോ ആശുപത്രിയിൽ എത്തി..
ഹൃദയം വീക്കാണ് ഹൈ ബിപിയും 2, 3 ബ്ലോക്കും… പിഴക്കുമെന്ന് ഡോക്ടർമാർ പോലും കരുതിക്കാനില്ല…ഒടുവിൽ എങ്ങനെക്കയോ രക്ഷപ്പെട്ടു ഇപ്പൊ മരുന്നിന്റെ ബലത്തിൽ ജീവിതം… അന്ന് അവരുടെ ജീവന്റെ ജീവനായ മകൾ ഒന്ന് വരിക പോലും ചെയ്തില്ല
ആദ്യമൊക്കെ ഡ്രൈവർമ്മാരെ കാശ് കൊടുത്ത് ഓട്ടം വിളിച്ചിരുന്നു… പിന്നെ പിന്നെ അതും നിന്നു.. അപ്പോഴാണ് എന്റെ അമ്മയുടെ വക ഒരു ശുപാർശ വന്നത്..