പ്രണയപൂർവ്വം അഴകിയലൈല [കണ്ണൻ സ്രാങ്ക്]

Posted by

എല്ലാം കേട്ട് ഞാൻ സ്തംഭിച്ചു നിന്നു..

അപ്പൊ തന്റെ ജീവിതം..?

ഹും…. എനിക്കെന്തു ജീവിതം… തന്നെ ചതിച്ചതിന്റെ ശിക്ഷയായി പൊകഞ്ഞു തീരട്ടെ ഈ ജന്മം….

പാറു…. നല്ലതും ചീത്തയും തിരിച്ചറിയാനുള്ള കഴിവൊക്കെ പോയി… എന്നാലും ചോദിക്കുവാ..

അവൾ എന്റെ വാ പൊത്തി…

എന്താണ് ചോദിക്കാൻ പോകുന്നതെന്ന് എനിക്കറിയാം.. പക്ഷെ അത് വേണ്ട..

ഞാൻ അവളുടെ കൈ എടുത്തു മാറ്റിയിട് ചോദിച്ചു…

എന്ത് വേണ്ടെന്നാണ് പാറു? 12 വർഷം തന്റെ വിവാഹം കഴിഞ്ഞിട്ടും മറ്റൊരു പെണ്ണിനെ കുറിച് ചിന്ദിക്കാതെ നടന്നതോ അതോ അതിന് മുന്നേ 8 വർഷം പ്രേണയിച്ചതോ? അതോ കുറച്ച് മുന്നേ പറഞ്ഞ പച്ചതാപത്തിന് പരിഹാരം ചെയ്യേണ്ടെന്നോ? എന്താണ് എനിക്ക് മനസ്സിലാകുന്നില്ല…

അരുൺ പ്ലീസ്…

തനിക്കൊന്നും മനസ്സിലാകില്ല … ഇനിയും കുറച്ച് നാൾ കഴിഞ്ഞ് ഇപ്പൊ ഒന്നിച്ചിരുന്നെങ്കിലെന്ന് പറഞ്ഞു വീണ്ടും കരയും അതല്ലേ..?
.റഹ്മത്ത് ഇല്ലായിരുന്നെങ്കിൽ ഞാൻ ഇപ്പൊ ജീവനോടെ പോലും ഉണ്ടാകുമായിരുന്നില്ല… തന്റെ വിവാഹ രാത്രിയിൽ ഒരു കയറിൻ തുമ്പിൽ തീരേണ്ട ജീവിതം ഇവിടെ എത്തിച്ചത് അവനാണ്…
താൻ സുഖമായി ജീവിക്കുകയായിരുന്നെങ്കിൽ ഞാൻ ഒരിക്കലും ഇങ്ങനെ  പറയില്ലായിരുന്നു.. ഇനി എന്റെ മുന്നോട്ടുള്ള പ്രതീക്ഷ നീയാണ് പാറു..തന്നെ വീണ്ടും കണ്ടത് മുതലാണ് മദ്യം എന്ന ലഹരി ഉപേക്ഷിക്കണമെന്ന തോന്നൽ പോലും ഉണ്ടായത്… വെറും സ്നേഹം മാത്രമല്ല ലഹരിയാണ് നീയെനിക്ക്… അതിനി ഇനിയും ഒരു 12 വർഷം കാത്തിരിക്കാനും ഞാൻ തയ്യാറുമാണ്…

Leave a Reply

Your email address will not be published. Required fields are marked *