അതും പറഞ്ഞ് അവൾ എനിക്കാ ബുക്ക് കയ്യിൽ തന്നു…
ശേഷം പുറത്തേക്ക് പോയി….
“നിനക്ക് അവളെ എങ്ങനാ പരിജയം…”
ആമി പോയപാടെ നിധി എന്റെ മുന്നിൽ കയറി നിന്നുകൊണ്ട് ചോദിച്ചു…..
“എന്ത് പരിചയം…, ഞാനാ പെണ്ണിനേ ആദ്യമായ കാണുന്നേ…”
ബുക്ക് എടുത്തു വക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു….
“ആരോടും മിണ്ടാതെയും ആരെയും നോക്കാതെയും നടക്കുന്ന അവൾ നിന്നോട് മിണ്ടിയതും നിനക്ക് ആ ബുക്ക് തന്നതുമൊക്കെ പിന്നെന്തിനാ…. നീ ആ ബുക്ക് എനിക്ക് താ…”
അവൾ അതും പറഞ്ഞു അവളുടെ കൈ എന്റെ മുന്നിലേക്ക് നീട്ടി…
ആ കയ്യിൽ അങ്ങോട്ട് തുപ്പി കൊടുത്താലോ… 🤔
പെട്ടെന്ന് എന്റെ മനസ്സു വായിച്ചത് പോലേ അവൾ കൈ പിൻവലിച്ചു….
ഇതാദ്യമായല്ല പലപ്പോഴും അവൾ പെരുമാറുന്നത് എന്റെ മനസ്സ് വായിച്ചത് പോലെയാണ്…
“അവൾ ഇതെനിക്ക് തന്ന ബുക്കാ ഞാൻ ഇത് നിനക്ക് എന്തിനു തരണം… ”
“നീയിത് എനിക്ക് ഇപ്പോൾ തന്നില്ലെങ്കിൽ നീ ഞാൻ ഡ്രസ്സ് മാറുന്നത് ഒളിഞ്ഞു നോക്കിയ കാര്യം ഈ കോളേജ് മുഴുവൻ ഞാൻ പാട്ടാക്കും…”
😳
തുടരും……
എന്ന് പറയുന്നില്ല.. കാരണം ഈ പാർട്ട് ഞാൻ വിചാരിച്ചതു പോലേ വന്നിട്ടില്ല
ഞാൻ ആദ്യമേ പറഞ്ഞതുപോലെ ഇതൊരു സ്ലോ പേസ്ഡ് കഥയാണ്.. അതിനാൽ തന്നെ വായിക്കുന്ന നിങ്ങൾക്ക് വളരെയധികം ലാഗ് അനുഭവപ്പെടാൻ ചാൻസ് ഉണ്ട്…
മാത്രവുമല്ല കഥ എഴുത്ത് കാരണം എനിക്ക് മറ്റുള്ള കാര്യങ്ങളിൽ ശ്രദ്ധിക്കാൻ സാധിക്കുന്നില്ല..