നിധിയുടെ കാവൽക്കാരൻ 3 [കാവൽക്കാരൻ]

Posted by

 

ഞാൻ ചുറ്റും നോക്കിയപ്പോൾ ക്ലാസ്സിൽ നിന്നും ഓരോരുത്തരായി പുറത്തേക്ക് പോവുന്നുണ്ടായിരുന്നു….

 

“ഞാൻ ഇല്ല നിങ്ങൾ പൊക്കോ….”

 

ഇപ്പോൾ അവന്മാരുടെ ഒപ്പം പോയിട്ടും വല്ല്യ കാര്യമില്ല….നമ്മളേ ഒന്നും മൈൻഡ് ചെയ്യാൻ നേരം കിട്ടില്ല…

 

പക്ഷേ എന്നേ ഒന്ന് നിർബന്ധിക്കും എന്ന് കരുതിയെങ്കിലും അങ്ങനെയൊന്നും ഉണ്ടായില്ല…

 

അവന്മാർ വേഗം തന്നെ പുറത്തേക്ക് പോയി..

 

“എടി നീ വരുന്നുണ്ടോ… ”

 

റോസ് ആമിയോട് ചോദിച്ചു….

 

അവളുടെ മറുപടിയും ഇല്ല എന്നായിരുന്നു…..

 

റോസ് ആമിയേ കുറേ നിർബന്ധിച്ചെങ്കിലും അവൾ പോവാൻ കൂട്ടാക്കിയില്ല….

 

അവസാനം സഹികെട്ട് റോസ് അവൾക്ക് ഒരു റ്റാറ്റയും കൊടുത്ത് പുറത്തേക്ക് പോയി…

 

കൂട്ടത്തിൽ എനിക്കും ഒന്ന് കിട്ടിയിട്ടുണ്ടായിരുന്നു..

 

ഇപ്പോൾ ക്ലാസ്സിൽ എന്നെയും ചേർത്ത് അഞ്ചുപേരെ ഉള്ളു

 

ഞാൻ, ആമി, നിധി, പിന്നേ ബാക്കിലേ ബെഞ്ചിൽ മൂലക്കിരുന്നു കൊഞ്ചി കുഴയുന്ന ഒരു കപ്പിൾസും…

 

നിധി ഇവിടേ നിൽക്കും എന്നറിഞ്ഞിരുന്നെങ്കിൽ ഞാൻ അപ്പോൾ തന്നെ പോയേനേ

 

ഇനി ഇപ്പോൾ പോവാം എന്ന് വിചാരിച്ചാൽ അത് അവളെ കണ്ട് പേടിച്ചോടുന്നതിന് തുല്യമാവും…

 

ഞാൻ എന്റെ ബെഞ്ചിൽ ഇരിക്കുന്ന ആമിയുടെ അടുത്തേക്ക് കുറച്ചു നീങ്ങി ഇരുന്നു….

 

കക്ഷി എന്തോ ഇരുന്നു വായിക്കുകയായിരുന്നു……..അസാധാരണമായി വലുപ്പവും വീതിയുമുള്ള ആ ബുക്ക്‌ കണ്ടപ്പോൾ എനിക്ക് ഒരു തരം കൗതുകം തോന്നി…

Leave a Reply

Your email address will not be published. Required fields are marked *